കൊച്ചി:കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. 13 വകുപ്പുകളിലാണ് എറണാകുളം പോക്‌സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. രാവിലെ പതിനൊന്നിന് എറണാകുളം പോക്‌സോ
തിരുവനന്തപുരം: ദേശീയ രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ സാമൂഹ്യ സാംസ്‌കാരിക മാധ്യമ മേഖലയിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ ടാഗോർ പുരസ്‌ക്കാരം ശ്രീ ശ്രീ രാജേന്ദ്രാനന്ദ സൂര്യവംശിക്കും, മാധ്യമ പ്രവർത്തകൻ ശിവാകൈലാസിനും. ആദ്ധ്യാത്മിക ജീവകാരുണ്യ പ്രവർത്തന മേഖലയിലെ മികവാണ് ശ്രീ ശ്രീ രാജേന്ദ്രാനന്ദയെയും, സാമൂഹിക പ്രതിബദ്ധതയുള്ള വാർത്തകളാണ് ശിവാകൈലാസിനെയും പുരസ്‌ക്കാരത്തിന് അർഹനാക്കിയതെന്ന്
തിരുവനന്തപുരം : ഒരാഴ്ച നീണ്ടുനിന്ന കേരളീയത്തിന് ഇന്ന് സമാപനം.ഒരു വശത്ത് ആഘോഷം പൊടിപൊടിക്കുമ്പോഴും, വൻ വിമർശനങ്ങളും ഏറ്റുവാങ്ങിയാണ് കേരളീയത്തിന് കൊടിയിറങ്ങുന്നത്. വൻ വിജയമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ധൂർത്താരോപണം അവസാന ദിവസവും ആവർത്തിക്കുകയാണ് പ്രതിപക്ഷം. സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം നീണ്ട ആഘോഷം. സമാപനസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയനാണ്
ശിവഗിരി : തൊണ്ണൂറ്റി ഒന്നാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് പദയാത്രകളും ഗുരുപൂജാ ഉത്പന്ന സമർപ്പണവും നിർവ്വഹിക്കാൻ ഗുരുധർമ്മപ്രചരണസഭ നേതൃത്വ സംഗമം തീരുമാനിച്ചു. ശിവഗിരി മഠത്തിൽ ചേർന്ന സഭയുടെ ഉപദശക സമിതി, കേന്ദ്രകാര്യ നിർവ്വാഹക സമിതി, ജില്ലാ നേതൃത്വം പോഷക സംഘടനകളായ മാതൃസഭ, യുവജന സഭ എന്നിവയുടെ സംയുക്തയോഗമാണ് തീരുമാനം കൈക്കൊണ്ടത്. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി
41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കമലഹാസനും മമ്മൂട്ടിയും മോഹൻലാലും അടക്കം വൻ താരനിര തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാൾ. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗായുള്ള സംസ്ഥാന സർക്കാരിൻറെ കേരളീയം ആഘോഷങ്ങൾക്കും ഇന്ന് തുടക്കമാകും. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്.
ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് തുടങ്ങി. ഇന്ന് അർധരാത്രി വരെയാണ് സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ
ഭീകരാക്രമണമോ? സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം കൊച്ചി: കളമശ്ശേരിയിലെ യഹോവാ കൺവെൻഷൻ സെന്ററിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. കളമശ്ശേരി നെസ്റ്റിനു സമീപമുള്ള കൺവെൻഷൻ സെന്ററിനകത്ത് 9.30 ഓടെ ആണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. മൂന്ന് നാല് തവണ സ്‌ഫോടനമുണ്ടായതായി ഹാളിലുണ്ടായിരുന്നവർ പറയുന്നു. മരിച്ചയാളേയും
ദുബൈ- പ്രേംനസീർ സുഹൃത് സമിതി ജി.സി.സി. ചാപ്റ്റർ ഡയറക്ടർ ബോർഡംഗം ഷാജി പുഷ്പാംഗഥനെ സമിതിയുടെ ഗ്ലോബൽ ചെയർമാനായും കെ.കെ. നാസറിനെ സെക്രട്ടറിയായും ജിഫ്രി ബാരിയെ കോ-ഓർഡിനേറ്ററായും തെരഞ്ഞെടുത്തു. പ്രേംനസീറിന്റെ 97-ാം ജൻമദിന വാർഷികം 2024 ജനുവരിയിൽ വിപുലമായ ചടങ്ങുകളോടെ നടത്തുവാൻ പുതിയ കമ്മിറ്റി തീരുമാനിച്ചുവെന്ന് ചെയർമാൻ അറിയിച്ചു.
രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത് കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ്
പാലക്കാട്: കേരളത്തിലേക്കു പുതിയൊരു വന്ദേഭാരത് ട്രെയിൻ കൂടി ഓടിത്തുടങ്ങുമെന്ന് റിപ്പോർട്ട്. ചെന്നൈ – ബംഗളൂരു -എറണാകുളം റൂട്ടിലാണ് പുതിയ വന്ദേഭാരത്. ഉടൻ തന്നെ ഇതു സർവീസ് തുടങ്ങുമെന്ന് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേഭാരത് എക്സ്പ്രസ് വ്യാഴാഴ്ചകളിലാണ് സർവീസ് നടത്തുക. സമയക്രമം