പത്തനംതിട്ട : ശബരിമലയിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി ജയകുമാർ മരിച്ചു. 70% പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജയകുമാർ. വൈകിട്ടോടെയാണ് അന്ത്യം. മാളികപ്പുറത്ത് കതിന നിറയ്ക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ്
ഇന്ന് വൈകിട്ട് 4.30ന് തലവടി പഞ്ചായത്ത് ജംഗഷനിൽ സ്വീകരണം എടത്വ: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ഉള്ള യുവാവിന്റെ സാഹസിക സൈക്കിൾ യാത്ര ഇന്ന് കുട്ടനാട്ടിലെത്തും.മുബൈ സ്വദേശിയായ ചാൻ എസ് കുൻ (39)ആണ് 20000 കിലോമീറ്റർ ദൂരമുള്ള സൈക്കിൾ സവാരി ഋഷികേശത്തു നിന്നും ആരംഭിച്ചിരിക്കുന്നത്.ഇതിനോടകം 10 സംസ്ഥാനങ്ങൾ പിന്നിട്ടു. വലിയ
കോന്നി: ഗവ.മെഡിക്കൽ കോളജിൽ സജ്ജമാക്കിയ ആദ്യ ഓപ്പറേഷൻ തീയറ്റർ ജനുവരി 15ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. എംഎൽഎയും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യരും പങ്കെടുത്ത് മെഡിക്കൽ കോളജിൽ അവലോകന യോഗവും ചേർന്നു.ഓപ്പറേഷൻ തീയറ്ററിനൊപ്പം ഡോക്ടർമാർക്കും, നഴ്സുമാർക്കുമുള്ള ഡ്യൂട്ടിമുറികൾ, സ്റ്റോർ റൂം, ചെയിഞ്ചിംഗ് റൂം തുടങ്ങിയവയും
പത്തനംതിട്ട: സർക്കാർ ഭൂമിയിലെ പാറകൈയേറ്റവും ഖനനവും കണ്ടെത്തുന്നതിന് ടോട്ടൽ സ്റ്റേഷൻ സർവേ നടത്തുന്നതിനിടെ ഖനനം തടസപ്പെടുത്താതിരിക്കാൻ ക്രഷർ യൂണിറ്റ് ഉടമയിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്നു വർഷത്തിന് ശേഷം വിജിലൻസ് കേസെടുത്തു. കേസിൽ പ്രതികളായ പത്തനംതിട്ട ലാൻഡ് റവന്യൂ ഡെപ്യൂട്ടി കലക്ടർ പിആർ ഷൈൻ, ജില്ലാ സർവേ സൂപ്രണ്ട് ഓഫീസിലെ സർവേയർ ഗ്രേഡ് -ഒന്ന് ആർ.
പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ ഭാര്യയെയും ഏഴ് വയസ്സുകാരനായ മകനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു.പയ്യനാമൺ സ്വദേശി സോണിയാണ് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയത്.സോണിയുടെ ഭാര്യ റീന, ഏഴ് വയസ്സുകാരനായ റയാൻ എന്നിവരാണ് മരിച്ചത്.രണ്ടു ദിവസമായി കുടുംബത്തെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. മൊബൈലിൽ ബന്ധപെടാൻ ബന്ധുക്കൾ പല തവണ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
പത്തനംതിട്ട: അക്ഷയശ്രീ ജില്ലാ ശില്പശാല സംസ്ഥാന ഫെഡറേഷൻ വൈസ് പ്രസിഡൻറ് കെ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പരസ്പര സഹകരണമാണ് സുസ്ഥിര വികസനത്തിന്റെ അടിസ്ഥാനമെന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് അക്ഷയശ്രീയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അക്ഷയശ്രീ പരസ്പര സഹായ സുസ്ഥിര വികസന മിഷൻ നേതൃത്വം നൽകുന്ന സ്വാശ്രയ സംഘങ്ങളുടെ പ്രവർത്തനത്തിലൂടെ സാശ്രയത്വവും സാമ്പത്തിക സാമൂഹികപുരോഗതിയും
പത്തനംതിട്ട: ഇലവുംതിട്ട ജനമൈത്രി പോലീസിന്റെയും ടീം വികെയറിന്റെയും നേതൃത്വത്തിൽ കെയർ ഓൺ വീൽസ് എന്ന പേരിൽ എമർജൻസി ഹെൽപ്പ് ലൈൻ പദ്ധതി ആരംഭിച്ചു. ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ സാമ്പത്തികമായി പിന്നാക്കം നില്കുന്ന രോഗികൾക്കും കിടപ്പു രോഗികൾക്കും പ്രയോജനകരമാണ് പദ്ധതി. ഇത്തരം രോഗികളെസൗജന്യമായി ആശുപത്രിയിൽ സ്‌നേഹവണ്ടിയിലെത്തിച്ച് മതിയായചികിത്സ നല്കി തിരികെ
Recent Comments