ലൈഫ് – പി.എം.എ വൈ ഭവന പദ്ധതിയിൽ വീട് ലഭിച്ച 506 ഗുണഭോക്താക്കളിൽപെട്ട 150 കുടുംബങ്ങൾക്കാണ് ഏകദിന ക്യാമ്പിന്റെ ഭാഗമായി ഒന്നാം ഘട്ടം അനുമതി നൽകിയത്. കെട്ടിട നിർമ്മാണാനുമതിക്കായി ദിവസങ്ങളോളം ഓഫീസ് കയറിയിറങ്ങേണ്ട പ്രയാസം ഒഴിവാക്കാനാണ് വൺഡേ പെർമിറ്റ് ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭയിലെ വിവിധ
മലപ്പുറം: ഗുഡ്‌സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ച വിദ്യാർത്ഥിനി മരിച്ചു. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകൾ ഷഫ്ന ഷെറിൻ ആണ് മരിച്ചത്. താനൂർ തെയ്യാല പാണ്ടിമുറ്റത്ത് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു.സ്‌കൂൾ ബസിൽ നിന്നിറങ്ങി, വാഹനത്തിന് പിന്നിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു.
കോട്ടക്കൽ: ലഹരിയുടെ നീരാളി പിടുത്തത്തിലേക്ക് വഴുതി വീഴുന്ന പുതിയ തലമുറയെ നൻമയിലേക്ക് കൈപിടിച്ച് നടത്തുകയെന്ന സർക്കാറിന്റെ ‘ജീവിതമാണ് ലഹരി’ എന്ന പദ്ധതിയുടെ ഭാഗമായി കോട്ടൂർ എ.കെ.എം സ്‌പോർട്‌സ് അക്കാദമിയുടെ നേതൃത്വത്തിൽ ‘എ.കെ.എം വേൾഡ് കപ്പ് ‘ സംഘടിപ്പിച്ചു. ഖത്തറിലല്ല കോട്ടൂരിൽ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദു
കോട്ടക്കൽ: ശാരീരികവും മാനസികവുമായ പ്രയാസങ്ങളാൽ വീട്ടിൽ ഒറ്റപ്പെട്ട ചങ്ങാതിമാരെ തേടി ചങ്ങാതിക്കൂട്ടം വീടുകളിലെത്തി. കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ജൂനിയർ റെഡ്‌ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓണ ചങ്ങാതിക്ക് ഓണക്കോടിയും മധുരം നൽകിയാണ് ചങ്ങാതിക്കൂട്ടം മടങ്ങിയത്. സ്‌പെഷൽ എജ്യൂകേറ്റർ മൈമൂന ടീച്ചർ, ജെ.ആർ.സി കൗൺസിലർമാരായ കെ.വി ഫവാസ്, കെ നിജ
കോട്ടക്കൽ: അധ്യയന വർഷം ആരംഭിച്ചതോടെ, വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ലക്ഷ്യം വച്ചും, വിദ്യാർത്ഥികളിൽ റോഡ് സുരക്ഷ സന്ദേശം നൽകുക എന്ന ലക്ഷ്യത്തൊടെയും ജെ.ആർ.സി, എസ്.പി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് കേഡറ്റുകൾ, സ്‌കൂൾ ബസ് ജീവനക്കാർ എന്നിവർക്കായി കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ്
മലപ്പുറം : സംസ്ഥാനത്ത് നടപ്പാക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ആ വിഭാഗങ്ങളിലെ സമുദായങ്ങളുടെ ഏറ്റവും പുതിയ ജനസംഖ്യ കണക്കിനെ അടിസ്ഥാനപ്പെടുത്തിയാകണമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ:പി നസീർ അഭിപ്രായപ്പെട്ടു. സച്ചാർ സമിതി കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ നിയോഗിച്ച പാലോളി കമ്മിറ്റി മുസ്ലിം പിന്നാക്കാവസ്ഥ സംബന്ധിച്ചു സമർപ്പിച്ച പരിഹാര നിർദേശങ്ങളിൽ വെള്ളം ചേർത്തത്