കോഴിക്കോട്: ചെറുവണ്ണൂർ, കരുണ ഹോസ്പിറ്റലിന് പിൻവശത്ത് വലിയ പറമ്പത്ത് ഷാജു നിവാസിൽ അബ്രഹാം മാസ്റ്റർ (റിട്ട. ടീച്ചർ ലിറ്റിൽ ഫ്ളവർ യുപി സ്ക്കൂൾ, ചെറുവണ്ണൂർ ) നിര്യാതനായി. സംസ്കാര ചടങ്ങുകൾ വൈകിട്ട് 4:00 മണിക്ക് ചെറുവണ്ണൂർ സിഎസ്ഐ സെമിത്തേരിയിൽ. ഭാര്യ ലില്ലി ജേക്കബ് (റിട്ട. പ്രധാനാധ്യാപിക ബിഇഎം
യാത്രക്കാരോടുള്ള കടമയും, ഉത്തരവാദിത്വവും റെയിൽവേ നിറവേറ്റണം. സി.ആർ.യൂ.എ. കേരള റീജിയൻഅവധിക്കാല ആഘോഷവേളകളിൽ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ് ഡെസ്ക് സ്ഥാപിക്കണം കോഴിക്കോട്: തീവണ്ടി യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നിരക്കും, അമിത നിരക്കും ഈടാക്കുക മാത്രമല്ല ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് സീറ്റും, അനുബന്ധ സൗകര്യങ്ങളും, സുരക്ഷയും നൽകേണ്ടത് റെയിൽവേയുടെ കടമയും,
ഫറോക്ക്: ചെറുവണ്ണൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1994-95 ബാച്ച് എസ്എസ്എൽസി വിദ്യാർത്ഥികൾ 27 വർഷങ്ങൾക്കു ശേഷം വിദ്യാലയത്തിന്റെ മുറ്റത്ത് ഒത്തുകൂടി. നാടിന്റെ നാനാഭാഗങ്ങളിലേക്ക് പറന്നകന്നവരുടെ ഒത്തുചേരൽ ഒരുത്സവമായി.ആടിയും പാടിയും കഥകൾ പറഞ്ഞും ഓർമ്മകളിൽ പങ്കു വച്ചുമവർ ഒരു പകൽ വിദ്യാലയത്തിൽ കഴിച്ചു കൂട്ടി.ഓട്ടോഗ്രാഫ് എന്നു പേരിട്ട സംഗമം എഴുത്തുകാരൻ പി കെ പാറക്കടവ്
എസ്എൻഡിപി യോഗം ഗോവിന്ദപുരം ശാഖയുടെ 49ാം വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു കോഴിക്കോട് : ജാതി സെൻസസ് നടത്തുന്ന ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടി അഭിനന്ദനാർഹമാണെന്ന് എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പ്രസ്താവിച്ചു. എസ്എൻഡിപി യോഗം ഗോവിന്ദപുരം ശാഖയുടെ 49ാ മത് വാർഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു
കോഴിക്കോട്:അണ്ണാ യൂണിവേഴ്സിറ്റി മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ക്ലൗഡ് കമ്പ്യൂട്ടിങ്ങിൽ ഡോക്ടറേറ്റ് നേടിയ കാരാട്ട് ചിത്തരഞ്ജൻ. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്ങിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗം മുൻ ജനറൽ സെക്രട്ടറിയും വെസ്റ്റ്ഹിൽ പുവർ ഹോംസ് സൊസൈറ്റിയുടെ പ്രസിഡണ്ടുമായ കാരാട്ട് വത്സരാജി ന്റെയും
കോഴിക്കോട്: കോർപ്പറേഷനിലെ തോപ്പയിൽ വാർഡിലെ നാല് കുടുംബശ്രീകൾ 15 ലക്ഷം മുതൽ 20 ലക്ഷം വരെ ബാങ്ക് ഓഫ് ബറോഡ നടക്കാവ് ബ്രേഞ്ചിൽ നിന്ന് എടുത്ത വായ്പയ്ക്ക് സബ്സഡി നിക്ഷേധിച്ച കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺന്റെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി. വെസ്റ്റ്ഹിൽ ഏരിയ കമ്മിറ്റി ചെറോട്ട് വയലിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്തു.വായ്പ
കാസറഗോഡ് ബളാൽ സ്വദേശി സുരേന്ദ്രൻ കെ.പട്ടേൽ കോഴിക്കോട് ലോ കോളേജിലാണ് പഠിച്ചിരുന്നത് കോഴിക്കോട്: അമേരിക്കയിൽ ജില്ലാ ജഡ്ജിയായി ആദ്യ മലയാളിയും കോഴിക്കോട് ലോകോളേജ് വിദ്യാർത്ഥിയുമായിരുന്ന കാസറഗോഡ് ബളാൽ സ്വദേശി സുരേന്ദ്രൻ കെ.പട്ടേൽ ജനുവരി 1 ന് സ്ഥാനമേല്ക്കും. 240 ടെക്സാസ് ജില്ലയിലെ ജഡ്ജായാണ് ഡെമോക്രാറ്റ്സ് അദ്ദേഹത്തെ നാല് വർഷത്തേക്ക് തെരഞ്ഞെടുത്തത്. കെ.പട്ടേൽ അമേരിക്കയിൽ
കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ പ്രവാസിയുടെ തലയിൽ തേങ്ങ വീണ് ദാരുണാന്ത്യം. അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറായിൽ മുനീർ(49) ആണ് മരിച്ചത്.സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയിൽ ജോലി ചെയ്യുന്ന മുനീർ ലീവിന് നാട്ടിലെത്തി തിരിച്ച് പോകാനിരിക്കെയാണ് അപ്രതീക്ഷിതമായ അപകടമുണ്ടായത്.അസുഖ ബാധിതനായി കിടപ്പിലായിരുന്ന ഉപ്പയെ പരിചരിക്കുന്നതിനായി കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലേയ്ക്ക്
മുക്കം: മുക്കം നഗരസഭയിലെ പൂളപ്പൊയിലിൽ മഞ്ഞ മഴ പ്രതിഭാസമെന്ന് സംശയം. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. മുറ്റത്ത് ഉണക്കാനിട്ട തുണികൾ എടുക്കുന്നതിനിടെ തുണിയിൽ കാണാനിടയായ മഞ്ഞ നിറം പരിശോധിച്ചപ്പോഴാണ് മഞ്ഞ മഴ പ്രതിഭാസമാണെന്ന് നാട്ടുകാർ സംശയിച്ചത്. മുറ്റത്തും മഞ്ഞ തുള്ളികൾ വീണു കിടന്നിരുന്നു. ചെറിയ രീതിയിലുള്ള ചാറ്റൽ മഴ ഉണ്ടായിരുന്നുവെന്നും പ്രതിഭാസം പത്ത് മിനിറ്റോളം
മുക്കം: മുക്കം പഴയ ബസ്റ്റാന്റിലെ നഗരസഭാ കെട്ടിടത്തിന് താഴേഭാഗത്ത് ഇരുചക്രവാഹനങ്ങൾ നിരയായി നിർത്തിയിടുന്നത് ബസ്റ്റാന്റിലെത്തുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. കോഴിക്കോട്, മാവൂർ, നരിക്കുനി,കെ.എം.സി.ടി, ചേന്ദമംഗല്ലൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകേണ്ട ഒട്ടേറെ ബസ്സുകൾ നിർത്തിയിടുന്ന ട്രാക്കുകൾക്ക് പിറകിലായാണ് ബൈക്കുകൾ നിർത്തിയിടുന്നത്. ബസ്സുകൾ കാത്തിരിക്കുന്നവർ ഈ
Recent Comments