തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെ പൊക്കാൻ പഞ്ചായത്ത് സെക്രട്ടറി. ക്യാമറ വച്ചിട്ടും മാലിന്യം തള്ളുന്നതിന് കുറവില്ലാത്തതിനാൽ അരിച്ചു പെറുക്കിയുള്ള കർശന നടപടിയുമായി പഞ്ചായത്ത്. സെക്രട്ടറി പി മുഹമ്മദ് ഹാഷിമിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ
മൂവാറ്റുപുഴ: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റ് കത്തിക്കലും അഴിമതിയും സമഗ്രാന്വേഷണം നടത്തുക, മൂവാറ്റുപുഴ വളക്കുഴിയിലെ മാലിന്യ പ്ലാന്റ് ശാസ്ത്രീയമായി പ്രവർത്തിപ്പിക്കുക, അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്നധർണ്ണയും ഒപ്പുശേഖരണവും നടത്തി. മൂവാറ്റുപുഴ ബി.ഒ. സി യിൽ നടത്തിയ ധർണ്ണ എസ്സി മോർച്ച
കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ മുണ്ടകൻ നെൽകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പല്ലാരിമംഗലം പാടശേഖരത്തിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നസിയ ഷെമീർ, കൃഷി ഓഫീസർ ഇ എം മനോജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, പാടശേഖര സമിതി പ്രസിഡന്റ് ദിനേശൻ കാപ്പിള്ളിൽ
മൂവാറ്റുപുഴ: കല്ലൂർക്കാട് പേരമംഗലം സുബാഷ് തന്ത്രി സമൂഹ മാദ്ധ്യമങ്ങളിലൂടെ നവോത്ഥാന ദൈവം എന്ന വിശേഷണത്തോടെ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം പ്രതിഷേധമാർച്ച് നടത്തി. ഇന്നലെ രാവിലെ പത്തിന് പേരമംഗലത്തുള്ള തന്ത്രിയുടെ ആരാധനാലയത്തിലേക്ക് എസ്. എൻ. ഡി. പി യോഗം സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞു.കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, കൂത്താട്ടുകുളം
ഉദയംപേരൂർ: ബില്ല് മാറി കിട്ടാൻ പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ സമരത്തെ അപക്വമായ തീരുമാനമായി കണ്ട് തള്ളിക്കളഞ്ഞ് പഞ്ചായത്ത് ഭരണത്തിലെ എൽഡിഎഫിന്റെ ഘടകകക്ഷിയായ സിപിഐ. ഇല്ലാത്ത കമ്മറ്റി തീരുമാനം ഉണ്ടെന്ന് സ്ഥാപിച്ച് സമരം നടത്തിയത് കൂടിയാലോചനകൾ ഇല്ലാത്തതിന്റെ കുഴപ്പമായി കണ്ട് എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് സിപിഐയുടെ ഉദയംപേരൂർ
പെരുമ്പാവൂർ : വല്ലം കടവ് പാറപ്പുറം പാലത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾക്ക് പരിഹാരം. എംഎൽഎമാരായ എൽദോസ് കുന്നപ്പള്ളിയുടെയും അൻവർ സാദത്തിന്റെയും നേതൃത്വത്തിൽ വല്ലം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. സ്ഥലം ഉടമകളുടെ ഭൂമി സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കും. നിർത്തിവച്ച നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുവാൻ തത്വത്തിൽ ധാരണയായി.ഭൂമി
പള്ളുരുത്തി : കൊച്ചി നഗരസഭ പത്തൊമ്പതാം ഡിവിഷനും കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി രക്തബന്ധുവും ഐഎംഎ എറണാകുളം സംയുക്തമായി രക്തദാന ക്യാമ്പ് പള്ളുരുത്തി കച്ചേരിപ്പടി കമ്മ്യൂണിറ്റി ഹാളിൽ നടന്നു.രക്തദാന ക്യാമ്പ് കൊച്ചി നഗരസഭ വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി എ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.കൗൺസിലർ പി ആർ രചന അധ്യക്ഷത വഹിച്ചു.കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സലീം
കോതമംഗലം: കുടിയേറ്റ കർഷകരുടെ വീടിനും തൊടിക്കും അതിരുകൾ നിശ്ചയിക്കുന്ന ബഫർ സോണിനെതിരെ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. എസ്എൻഡിപി യോഗം കോതമംഗലം യൂണിയന്റെ നേതൃത്വത്തിൽ കുട്ടമ്പുഴയിൽ നടന്ന പ്രതിഷേധ പ്രകടനവും വനം വകുപ്പ് ഓഫിസിന് മുന്നിൽ നടന്ന ധർണ്ണ സമരവും എസ്എൻഡിപി യോഗം കൗൺസിലർ കെ. ഡി രമേശ് ഉദ്ഘാടനം ചെയ്തു. പിറന്ന മണ്ണിൽ ജീവിക്കാൻ വേണ്ടി തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം
പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സൗത്ത് മാറാടി ഗവ യു.പി സ്‌കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികൾ
2023 – 2024 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ ഗ്രാമസഭകൾക്ക് തുടക്കമായി. പടിഞ്ഞാക്കരപ്പടി അങ്കണവാടിയിൽ നടന്ന നാലാംവാർഡ് ഗ്രാമസഭ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആഷിത അൻസാരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എ എ രമണൻ, സിഡിഎസ് മെമ്പർ അമ്മിണി ദാസ് എന്നിവർ പ്രസംഗിച്ചു. ഗ്രാമസഭ കോർഡിനേറ്റർ പി എ മലീഹ
Recent Comments