Home LOCAL NEWS Archive by category ALAPUZHA
ALAPUZHA KERALA

പകൽ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് പരിഗണനയിൽ: മന്ത്രി കെ. കൃഷ്ണൻകുട്ടി

ആലപ്പുഴ: പകൽ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. കൂടുതൽ സോളാർ, ജല വൈദ്യുത പദ്ധതികൾ വഴി സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും നിർമാണം പൂർത്തിയാക്കിയ ചെങ്ങന്നൂർ വൈദ്യുതി ഭവൻ ഉദ്ഘാടനം
ALAPUZHA KERALA

ഗവർണറുടെ ക്രിസ്മസ് ആഘോഷ ക്ഷണം നിരസിച്ച
കമ്മൂണിസ്റ്റ് നേതൃത്വം സംസ്‌ക്കാരശൂന്യർ:
എഎൻ രാധാകൃഷ്ണൻ

ആലപ്പുഴ: ഗവർണറുടെ ക്രിസ്തുമസ് ആഘോഷ ക്ഷണം നിരസിച്ച കേരളത്തിലെ കമ്യൂണിസ്റ്റ് നേതൃത്വം സംസ്‌ക്കാര ശൂന്യരെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സിപിഎമ്മിന്റെ മൂടുതാങ്ങികളായി പ്രതിപക്ഷം അധ:പതിച്ചിരിക്കുന്നു. വി ഡി സതീശന്റെ നേതൃത്വത്തിൽ അവർ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് പൂർണ്ണ പിൻതുണ നൽകുകയാണ്. കോൺഗ്രസ്
ALAPUZHA

ഹരിപ്പാട്: ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ച് ഭർത്താവ് മരിച്ചു

കായംകുളം പുള്ളിക്കണക്ക് കന്നിമേൽ ചന്ദ്രബാബു ( വാവാച്ചി 52) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ രജനിയെ ( മിനി) വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപം ഞായറാഴ്ച വൈകിട്ട് 4. 30 ന് ആയിരുന്നു അപകടം. വൈക്കത്ത് നിന്നും കൊല്ലത്തേക്ക് പോയ കാർ അമിതവേഗതയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ഹരിപ്പാട് നിന്ന് കരുവാറ്റയിലേക്ക്
ALAPUZHA

കേരളോത്സവം:
തൈക്കാട്ടുശേരി ബ്ലോക്ക് ഓവറോൾ ചാമ്പ്യൻമാർ

ആലപ്പുഴ: ജില്ലാപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കഴിഞ്ഞ നാലു ദിവസങ്ങളിലായി കലവൂരിൽ നടത്തിയ ജില്ല കേരളോത്സവം സമാപിച്ചു. വാശിയേറിയ കലാ- കായിക മത്സരങ്ങളിൽ 280 പോയിന്റോടെ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻമാരായി.268 പോയിന്റ് നേടിയ ആലപ്പുഴ നഗരസഭയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.196 പോയിന്റോടെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിനാണ് മൂന്നാം സ്ഥാനം.സി
ALAPUZHA KERALA

ഉത്രാടം തിരുന്നാൾ പമ്പ ജലോത്സവം: ഗബ്രിയേൽ ചുണ്ടനും ഷോട്ട് പുളിക്കത്രയും ജേതാവ്

എടത്വാ: 64ാമത് നീരേറ്റുപുറം ഉത്രാടം തിരുനാൾ പമ്പാ ജലോത്സവത്തിൽ ഗബ്രിയേൽ ചുണ്ടനും വെപ്പ് വിഭാഗത്തിൽ ഷോട്ട് പുളിക്കത്രയും ജേതാവായി. രെഞ്ചു എബ്രഹാം കല്ലുപുരയ്ക്കൽ ക്യാപ്റ്റനായ അമിച്ചകരി ബോട്ട് ക്ലബ്ബ് ആണ് ഗെബ്രിയേൽ തുഴഞ്ഞത്. രാജേഷ് ആറ്റുമാലിൽ ക്യാപ്റ്റനായ എൻ.സി.ഡി.സി കുമരകം തുഴഞ്ഞ നടുവിലെപറമ്പൻ രണ്ടാം സ്ഥാനവും സുനിൽ കുമാർ പി.ആർ ക്യാപ്റ്റനായ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ്
ALAPUZHA

സംഘകാല കഥ പറഞ്ഞ ആദ്രയ്ക്ക് ഒന്നാം സ്ഥാനം

ആലപ്പുഴ: സംഘകാലത്തിന്റെ ഇതിഹാസ കാവ്യമായ ചിലപ്പതികാര കഥ പറഞ്ഞ എ.എസ്. ആർദ്രയ്ക്ക് റവന്യൂ ജില്ലാ കലോത്സവത്തിൽ കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനം. മാവേലിക്കര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിനിയാണ്.ആർ. അലീന, എം.എസ്. ശിശിര, അബി ഗെയ്ൽ എന്നിവരുടെ വാധ്യോപകരണ അകമ്പടിയോടെയാണ് ആർദ്ര കഥ പറഞ്ഞത്. കഥാപ്രസംഗ കലാകാരിയായ ചേച്ചി ഗൗരി കൃഷ്ണയെ കണ്ടാണ് ആർദ്ര കഥാ
ALAPUZHA

കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ;
റ്റി സുവർണ്ണകുമാരി – പ്രസിഡന്റ്, ശ്രീജിത്ത് കുമാർ – സെക്രട്ടറി, ക്ലാരമ്മ പീറ്റർ -ട്രഷറർ

ആലപ്പുഴ: കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള (സി.എഫ്.കെ)യുടെ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.ജില്ലാ സപ്ലൈ ഓഫീസർ ഡി. ഗാനാ ദേവി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജു പള്ളിപറമ്പിൽ അധ്യക്ഷത വഹിച്ചു.. സി.എഫ്. കെ സ്ഥാപക ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് ചെയർമാൻ സഖറിയാസ് എൻ.സേവ്യർ , സംസ്ഥാന വൈസ് ചെയർമാൻ പി.അബ്ദുൽ മജീദ്,
ALAPUZHA

ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളജിൽ മുടിയേറ്റും പാട്ടരങ്ങും

ആലപ്പുഴ: ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളജിൽ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരള ഫോക് ലോർ അക്കാദമി, ഫോക്ലോർ ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ മൂന്ന് ദിവസം നീണ്ടു നിന്ന ഫോക് ലോർ സെമിനാറുകളിലെ മുടിയേറ്റും പാട്ടരങ്ങും കോളജ് വിദ്യാർത്ഥികൾക്ക് പുത്തൻ അറിവുകൾ പകർന്നു .’നാട്ടരങ്ങ് സ്വരൂപവും സങ്കേതവും എന്നതായിരുന്നു മൂന്ന് ദിവസങ്ങളിൽ നടന്ന സെമിനാറുകളിലെ മുഖ്യവിഷയം.മുടിയേറ്റ്
ALAPUZHA

വീയപുരത്ത് ഒരു കോടിയുടെ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമായി

ഹരിപ്പാട്: വീയപുരത്ത് ഇക്കോ ടൂറിസത്തിന് ഒരുകോടി രൂപ അനുവദിച്ചു. ബന്ധപ്പെട്ടവർ പദ്ധതി പ്രദേശം സന്ദർശിച്ചു.കേന്ദ്ര സർക്കാരിൻറെ നഗരവാടിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുക. രാജ്യത്ത് 721 സ്ഥലത്തും, സംസ്ഥാനത്ത് 12 സ്ഥലത്തും ഈ സാമ്പത്തികവർഷത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യം വെക്കുന്നത്. റാന്നി ഡി.എഫ്.ഒയുടെ മേൽനോട്ടത്തിലാണ് പദ്ധതിനടപ്പാക്കുക.പദ്ധതി
ALAPUZHA

അമ്പലപ്പുഴ കുടുംബവേദി കുഞ്ചുപിള്ള സ്മാരക ഹയർ സെക്കന്ററി സ്‌കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണ സെമിനാർ നടത്തി

അമ്പലപ്പുഴ കുടുംബവേദി കുഞ്ചുപിള്ള സ്മാരക ഹയർ സെക്കന്ററി സ്‌കൂളിൽ ലഹരിക്കെതിരെ നടത്തിയ കരുതലാണ് കവചം ബോധവൽക്കരണ സെമിനാർ അമ്പലപ്പുഴ ഡി.വൈ.എസ്.പി ബിജു.വി.നായർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പാൾ ബി.എൽ. അരുണാഞ്ജലി അധ്യക്ഷയായി. കുടുംബവേദി കൺവീനർ കെ.സി. നായർ കുട്ടികളോട് സംവദിക്കുകയും എക്‌സെസ്സ് സർക്കിൾ ഇൻസ്പക്ടർ വൈ.പ്രസാദ് ലഹരി വിരുദ്ധ ക്ലാസെടുക്കുകയും ചെയ്തു. പ്രഥമാധ്യാപിക എൽ.