ഷാർജ : കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. കോളേജ് അലുംനി അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ നടത്തിയ കുടുംബ സംഗമം നവ്യാനുഭവമായി. മസാഫിയിലെ പ്രകൃതിരമണീയമായ ഫാം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബിസിനസ് പ്രമുഖൻ സജി ചെറിയാൻ, പിന്നണി ഗായകൻ പ്രദീപ് ബാബു, പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ്, എ.കെ ബീരാൻ കുട്ടി, മനോജ്
കെ. രഘുനന്ദനൻ പൊറ്റമ്മ നാടായ യു എ ഇ യുടെ ദേശീയ ദിനത്തിൽ അന്നം തരുന്ന ദുബായ് എന്ന നാടിനെക്കുറിച്ചും ,ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമീനെക്കുറിച്ചും പ്രകീർത്തിച്ച് , സുലൈമാൻ മതിലകം എഴുതിയ വരികൾ‘ദി ലീഡർ’ എന്ന പേരിൽ സംഗീത ആൽബമായി പുറത്തിറങ്ങി. പ്രമുഖ സംവിധായകൻ സലാം കൊടിയത്തൂർ സംവിധാനം ചെയ്ത്യു എ ഇ ദേശീയ ദിനമായ ഡിസംബർ 2 ന്
ദമാം:സ്‌നേഹം കലാ സാംസ്‌കാരിക വേദിയുടെ 20ാം വാർഷിഘോഷവും ഓണാഘോഷവും ദമാം റെഡ് റ്റേബിൾ റസ്റ്റ്‌റോന്റ് ഓഡിറ്റോറിയത്തിൽ നവംബർ 18ന് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.സാമൂഹ്യ പ്രവർത്തകൻ തമ്പി പത്തിശ്ശേരി ഉത്ഘാടനം നിർവ്വഹിച്ചു. ബിജോയ് ലാൽ പി.എസ് അധ്വക്ഷത വഹിച്ചു.ഷിബു എം പി യുടെ മിമിക്രിയും അൻജ്ഞലി സുനിലിന്റെ നേത്യത്വത്തിൽ നടന്ന തിരുവാതിരയും വിസ്മയ സജീഷിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾ
ഷാർജ : കേരളത്തിന്റെ 66 മത് പിറവി ദിനം ഷാർജ ഇന്ത്യൻ സ്‌കൂൾ ജൂവൈസയിൽ മലയാളോത്സവമായി ആഘോഷിച്ചു. സ്‌കൂൾ ബാൻഡും, ചെണ്ട മേളവും താളമേളം തീർത്തപ്പോൾ വാമനനും മഹാബലിയും, പരശുരാമനും, എഴുത്തച്ഛനും തത്തയും, കഥകളി, ഓട്ടൻ തുള്ളൽ, ചാക്യാർ, മതമൈത്രി വേഷങ്ങൾ, പൂമ്പാറ്റകൾ എന്നീ വേഷങ്ങൾ അണി നിറന്ന ഘോഷയാത്ര ഏറെ കൗതുകമായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ. എ റഹിം ഉദ്ഘാടനം നിർവഹിച്ച
ദമ്മാം: സ്‌കൂൾ വാനിൽ ഉറങ്ങിപ്പോയ അഞ്ചു വയസുകാരന് ദാരുണാന്ത്യം. സൗദി അറേബ്യയിൽ ഖത്തീഫ് അൽശുവൈക ഡിസ്ട്രിക്ടിലെ കിന്റർഗാർട്ടൻ വിദ്യാർത്ഥിയായ ഹസൻ ഹാശിം അലവി അൽശുഅ്ല ആണ് ശ്വാസംമുട്ടി മരിച്ചത്.വാൻ സ്‌കൂളിന് മുന്നിൽ എത്തിയിട്ടും കുട്ടി പുറത്തിറങ്ങാത്ത കാര്യം ഡ്രൈവറിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. വായുസഞ്ചാരമില്ലാതെ അടച്ചുപൂട്ടിയ വാനിലുള്ളിലിരുന്ന് ഉറങ്ങിയ കുട്ടി ശ്വാസം കിട്ടാതെ
ജിദ്ദ: കഅ്ബയെ പുതിയ കിസ്‌വ അണിയിച്ചു. ശനിയാഴ്ച പുതിയ ഹിജ്‌റ വർഷ പുലരിയിലാണ് കിങ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്‌സിൽനിന്ന് പുതിയ കിസ്‌വ കൊണ്ടുവന്ന് കഅ്ബയെ അണിയിച്ചത്. നാല് മണിക്കൂറോളം നീണ്ട അണിയിക്കൽ ചടങ്ങിൻറെ തത്സമയ സംപ്രേക്ഷണം മുസ്ലിംലോകം വീക്ഷിച്ചു. ചടങ്ങിന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് മേൽനോട്ടം വഹിച്ചു. കിങ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്‌സിലെ വിദഗ്ധ
കെ.രഘുനന്ദനൻ റാസൽഖൈമ: ലോക വനിതാ ദിനത്തിൽ പ്രവാസി മലയാളി സമൂഹത്തിനു നിശ്ചയദാർഢ്യത്തിന്റേയും പ്രചോദനത്തിന്റേയും മുഖമായി റാസൽഖൈമയിലെ വീട്ടമ്മ ശ്രദ്ധേയയായി. റാസൽഖൈമ ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് റാക് ഹോസ്പിറ്റൽ സംഘടിപ്പിച്ച അമിതഭാരം കുറയ്ക്കൽ മത്സരത്തിൽ സമ്മാനാർഹയായ മലയാളി വനിത മലപ്പുറം തിരൂർ സ്വദേശി ജിൽഷീനയാണ് മലയാളി പ്രവാസി സമൂഹത്തിനു അഭിമാനമായത്. യു എ ഇ യിൽ
റാസൽഖൈമ : റാസൽഖൈമ ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് റാക് ഹോസ്പിറ്റൽ സംഘടിപ്പിച്ച അമിതഭാരം കുറയ്ക്കൽ മത്സരം സമാപിച്ചപ്പോൾ മലയാളി വനിതയടക്കം നിരവധി പേർ സമ്മാനാർഹാരായി. പൊണ്ണത്തടിയെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ള റാസൽഖൈമ ഹോസ്പിറ്റലിന്റെ വാർഷിക സംരംഭത്തിൽ പങ്കെടുത്ത ഒരാൾക്ക് ശരാശരി 10 കിലോ ഭാരം കുറഞ്ഞു. പത്താഴ്ച നീണ്ടു നിന്ന മത്സരത്തിൽ ഫിസിക്കൽ വിഭാഗത്തിൽ ഗസ്വാൻ
തിരുവനന്തപുരം:പ്രേം നസീർ സുഹൃത് സമിതി യു.എ.ഇ. ചാപ്റ്റർ നിലവിൽ വന്നു. ഷാർജയിൽ നടന്ന ജനറൽ ബോഡി യോഗം ഷാജി പുഷ്പാംഗദൻ ( ചെയർമാൻ) , അൻസാർ കൊയിലാണ്ടി( പ്രസിഡണ്ട്), ബഷീർ ബെല്ലോ( ജനറൽ സെക്രട്ടറി), രാജീവ് പിള്ള( സെക്രട്ടറി), ഇ.വൈ.സുധീർ( ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. പ്രേം നസീർ ഇന്റർനാഷണൽ ഷോർട്ട് ഫിലിം പുരസ്‌ക്കാരം, മിഡിലീസ്റ്റ് ദൃശ്യ-അച്ചടി മാധ്യമ പുരസ്‌ക്കാരം എന്നിവ ഏപ്രിലിൽ
തിരുവനന്തപുരം: ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ കമ്പനികളെ ഉൾപ്പെടുത്തിയുള്ള പ്രോപ്പർട്ടി ഫൈൻഡർ ബെസ്‌റ് ക്വാളിറ്റി ഏജന്റ് അവാർഡിന് ബിബിൻ സിൽവയെ (സ്റ്റെപ്‌സ് റിയൽ എസ്റ്റേറ്റ് ) തിരഞ്ഞെടുത്തു. സെന്റ് റീജസിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു അവാർഡ് ദാനം. 6 വർഷമായി റിയൽ എസ്റ്റേറ്റ് രംഗത്തു പ്രവർത്തിക്കുന്ന ബിബിൻ സിൽവ തിരുവനന്തപുരം വലിയതുറ സ്വദേശിയാണ്