GURUSAGARAM KERALA Main Banner TOP NEWS

91-ാമത് ശിവഗിരി തീർത്ഥാടനം: ഗുരുധർമ്മ പ്രചാരണ സഭ പദയാത്രകൾ നടത്തും

ശിവഗിരി : തൊണ്ണൂറ്റി ഒന്നാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് പദയാത്രകളും ഗുരുപൂജാ ഉത്പന്ന സമർപ്പണവും നിർവ്വഹിക്കാൻ ഗുരുധർമ്മപ്രചരണസഭ നേതൃത്വ സംഗമം തീരുമാനിച്ചു. ശിവഗിരി മഠത്തിൽ ചേർന്ന സഭയുടെ ഉപദശക സമിതി, കേന്ദ്രകാര്യ നിർവ്വാഹക സമിതി, ജില്ലാ നേതൃത്വം പോഷക സംഘടനകളായ മാതൃസഭ, യുവജന സഭ എന്നിവയുടെ സംയുക്തയോഗമാണ് തീരുമാനം കൈക്കൊണ്ടത്. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിച്ചു.
ആലുവാ സർവ്വമത സമ്മേളനം, വൈക്കം സത്യാഗ്രഹം എന്നിവയുടെ ശതാബ്ദിയുടെ ഭാഗമായി സഭ എറണാകുളം ജില്ലാക്കമ്മിറ്റി ആലുവാ അദ്വൈതാശ്രമത്തിൽ നിന്നും കോട്ടയം ജില്ലാകമ്മിറ്റി വൈക്കം ടി.കെ. മാധവൻ സ്‌ക്വയറിൽ നിന്നും പദയാത്രകൾ സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും പദയാത്ര ഉണ്ടാകും. തീർത്ഥാടന വേളയിൽ കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നും എത്തിക്കും വിധം മറ്റു ജില്ലകളിൽ നിന്നും ഗുരുപൂജയ്ക്കാവശ്യമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കും. പ്രത്യേക യൂണിഫോം ധാരികളായ യുവജന സഭാ പ്രവർത്തകരും മാതൃസഭയുടെ വോളണ്ടിയേഴ്‌സും തീർത്ഥാടന കാലത്ത് സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടും.
ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മപ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ജോയിൻറ്‌സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ സഭാ വൈസ്പ്രസിഡൻറു മാരായ അഡ്വ . വി.കെ. മുഹമ്മദ്, അനിൽ തടാലിൽ, ഉപദേശക സമിതി കൺവീനർ കുറിച്ചി സദൻ, രജിസ്ട്രാർ അഡ്വ.പി.എം. മധു കോ-ഓർഡിനേറ്റർ പുത്തൂർ ശോഭനൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രൻ പുളിങ്കുന്ന്, ശശാങ്കൻ മലപ്പുറം യുവജന സഭാ ചെയർമാൻ, രാജേഷ് അമ്പലപ്പുഴ,മാതൃസഭാ പ്രസിഡൻറ് മണിയമ്മ ഗോപിനാഥൻ, ജില്ലാ ഭരവാഹികളായ ഡോ. സുശീല ടീച്ചർ, മണിലാൽ, എം.ഡി. സലിം, സി.കെ. മോഹനൻ, വേണുഗോപാൽ, ഗോപി വയനാട്, സുകുമാരൻ പാലക്കാട്, സോഫി വാസുദേവൻ, വി.വി. ബിജുവാസ്, പദയാത്രാ ക്യാപ്റ്റൻ ഷാജുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

 

Related Posts

Leave a Reply

Your email address will not be published. Required fields are marked *