LOCAL NEWS THIRUVANANTHAPURAM

മലയം ദൈവ സഭയ്‌ക്കെതിരെ വ്യാജപ്രചരണം

തിരുവനന്തപുരം: ഒരു ദശാബ്ദത്തിൽ ഏറെയായി മാനവ സേവയെ മുഖമുദ്രയാക്കിക്കൊണ്ട് നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ഒരു ക്രിസ്തീയ ദേവാലയമാണ് മലയം ദൈവസഭ. തങ്ങളുടെ നാട്ടിൽ ആരും പട്ടിണി കിടക്കരുത് എന്ന് ഉദ്ദേശത്തോടുകൂടി ജാതിമത വർണ്ണ വർഗ്ഗ ഭേദമന്യേ എല്ലാവർക്കും വേണ്ട സഹായങ്ങൾ നൽകിക്കൊണ്ട് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ദേവസ്ഥാനം.
മഹാമാരി ലോകത്തെ ആകെ പിടിച്ചുലച്ചപ്പോഴും മലയത്തും പരിസരപ്രദേശങ്ങളിലും ഉള്ള ജനങ്ങൾക്ക് ഒരു ആശ്വാസമായി മാറിയത് മലയം ദൈവസഭയുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളും സേവനങ്ങളും ആണ് .അക്കാലത്ത് ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അത്താണിയായിരുന്നു മലയം ദേവസഭ.
കോവിഡ് മഹാമാരി പിടിപെട്ട് വീടിനു പുറത്തിറങ്ങാൻ കഴിയാതെ കഴിഞ്ഞിരുന്ന നൂറുകണക്കിന് കുടുംബങ്ങളിൽ പാസ്റ്റർ ജെറിൻ ചേരുവിളയുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ ടീമും നിസ്വാർത്ഥ സേവകരും എത്തുകയും കോവിഡ് ടെസ്റ്റ് ഉൾപ്പെടെ എല്ലാ ടെസ്റ്റുകളും സൗജന്യമായി നടത്തി കൊടുക്കുകയും ആ കുടുംബത്തിന് ആവശ്യമായ ഭക്ഷണപദാർത്ഥങ്ങൾ എത്തിച്ചു കൊടുക്കുകയും ചികിത്സാ നിർദ്ദേശമനുസരിച്ച് അനുസരിച്ചുള്ള മരുന്നുകൾ ലഭ്യമാക്കുകയും ചെയ്തിരുന്നു.മലയം ദൈവസഭയുടെ ഇടവക അംഗങ്ങൾക്ക് മാത്രമല്ല പാസ്റ്റർ ഇത്തരമൊരു കാരുണ്യ പ്രവർത്തനം ചെയ്തത്.മാനുഷിക സേവനം എന്നത് ഒരു സമുദായത്തിന്റെയോ ഒരു മതത്തിൻറെ ഒരു ജാതിയുടെയോ അതിർവരമ്പുകളിൽ ഒതുങ്ങുന്നതല്ല എന്നതാണ് പാസ്റ്റർ ജെറിൻ ചേരുവിളയുടെ അഭിപ്രായം .

ഓരോ വർഷവും നൂറുകണക്കിന് കുട്ടികൾക്ക് സൗജന്യ പഠനോപകരണ വിതരണവും പഠനസഹായ വിതരണവും ഇദ്ദേഹം നടത്തുന്നു . കഷ്ടതകൾ അനുഭവിച്ച് തങ്ങളുടെ അടുക്കൽ എത്തുന്ന ഒരു വ്യക്തിയെയും ഇദ്ദേഹം നിരാശപ്പെടുത്താറില്ല. തങ്ങളുടെ സേവനം ലഭിക്കുന്നവർ ആരും തന്നെ ദൈവസഭയിൽ പ്രാർത്ഥനയ്ക്കായി എത്തണമെന്നോ ദൈവസഭ അംഗമാകണമെന്നോ ഇദ്ദേഹം നിഷ്‌കർഷിക്കാറില്ല എന്നതാണ് എടുത്തുപറയേണ്ടത്.
ഇത്തരമൊരു ജനോപകാരപ്രദമായ പ്രവർത്തനങ്ങളും നാടിന്റെ നന്മയ്ക്കായുള്ള പ്രവർത്തനങ്ങളും നടത്തുന്ന വ്യക്തിയ്ക്കും കുടുംബത്തിനും ഈ ദൈവസഭയ്ക്കും എതിരെയും സമൂഹ മനസാക്ഷിക്ക് നിരക്കാത്ത വിധമുള്ള പ്രചരണങ്ങൾ അഴിച്ചു വിടുകയാണ് ചില സാമൂഹ്യ ദ്രോഹികൾ.


സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലിലൂടെയും സാമ്പത്തിക നേട്ടത്തിനായി ചിലർ നടത്തുന്ന ഓൺലൈൻ ചാനലിലൂടെയും ദൈവ സഭയ്‌ക്കെതിരെയും പാസ്റ്റർ ജെറിൻ ചേരുവളക്കെതിരെയും അപകീർത്തി പരമായ വാർത്തകൾ സൃഷ്ടിക്കുകയും ഇത് പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ഇപ്പോൾ നടക്കുന്നത്.ഇതോടൊപ്പം തന്നെ ഒന്ന് രണ്ട് തവണ അദ്ദേഹത്തെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും അപകടപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പറയുന്നു. ഇതിനെതിരെ ദൈവസഭ അധികാരികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *