Main Banner TOP NEWS

കേരളത്തിനു മൂന്നാം വന്ദേ ഭാരത്; ചെന്നൈ – ബംഗളൂരു -എറണാകുളം റൂട്ടിൽ ഓടും

പാലക്കാട്: കേരളത്തിലേക്കു പുതിയൊരു വന്ദേഭാരത് ട്രെയിൻ കൂടി ഓടിത്തുടങ്ങുമെന്ന് റിപ്പോർട്ട്. ചെന്നൈ – ബംഗളൂരു -എറണാകുളം റൂട്ടിലാണ് പുതിയ വന്ദേഭാരത്.
ഉടൻ തന്നെ ഇതു സർവീസ് തുടങ്ങുമെന്ന് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.
ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേഭാരത് എക്സ്പ്രസ് വ്യാഴാഴ്ചകളിലാണ് സർവീസ് നടത്തുക. സമയക്രമം പുറത്തുവിട്ടിട്ടില്ല.
കേരളത്തിൽ നിലവിൽ രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് ഓടുന്നത്. തിരുവനന്തപുരം – കാസർക്കോട് റൂട്ടിൽ ഓടുന്ന ഈ വണ്ടികളിൽ രാജ്യത്തെ തന്നെ മികച്ച ഒക്കുപ്പൻസിയാണുള്ളത്.
വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങിയ ശേഷം മറ്റു ട്രെയിനുകൾ പിടിച്ചിടുകയാണെന്നും തിരക്കു വർധിച്ചെന്നുമുള്ള പരാതികൾ വ്യാപകമാവുന്നതിനിടെയാണ് പുതിയ വന്ദേഭാരത് വരുമെന്ന റിപ്പോർട്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *