KERALA Main Banner TOP NEWS

വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ മഹോത്സവത്തിന് ഇന്ന് വ്യാഴാഴ്ച തുടക്കം

വടകര: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ ദേവാലയത്തിലെ അമ്മ ത്രേസ്യ പുണ്യവതിയുടെ തീരുനാൾ മഹോത്സവം വിവിധ പരിപാടികളോടെ ഒക്ടോബർ അഞ്ച് മുതൽ 22 വരെ നടക്കും. വ്യാഴാഴ്ച ആരംഭിക്കുന്ന തിരുന്നാൾ മഹോത്സവത്തിന് മുന്നോടിയായി ഇടവകജനം റവ. ഫാ. ജോസ് യേശുദാസിന്റെ മുഖ്യ കാർമികത്വത്തിൽ ബുധനാഴ്ച വൈകിട്ട് സെമിത്തേരിയിൽ ദിവ്യബലി അർപ്പിച്ചു.
മാഹിയിൽ 1723 ൽ ്അനുഗ്രഹം തേടിയ ക്രിസ്ത്രീയ വിശ്വാസ സമൂഹത്തിന്റെ 300 ാം വാർഷികാഘോഷവും നടക്കുമെന്ന് മാഹി പള്ളി ഇടവക വികാരി റവ. ഫാ.വിൻസെന്റ് പുളിക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ചാം തിയതി 11.30 ന് കൊടി ഉയർത്തുന്നതോടെ 18 ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന തിരുനാൾ മഹോത്സവത്തിന് തുടക്കമാവും. തുടർന്ന് ആൾത്താരയിൽ സൂക്ഷിച്ച അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വിശ്വാസികൾക്ക് പൊതുവണക്കിത്തിനായി ദേവാലയത്തിനകത്ത് പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ഇടവക വികാരി പ്രതിഷ്്ഠിക്കും. എല്ലാ ദിവസവും ദിവ്യബലി, നൊവേന എന്നിവ ഉണ്ടായിരിക്കും.
മഹോത്സവത്തിന് മുന്നോടിയായി പന്തൽ കാൽനാട്ടു കർമ്മം ഇടവക വികാരി ഫാദർ വിൻസെന്റ് പുളിക്കലിന്റെ കർമികത്വത്തിൽ നടത്തപ്പെട്ടു. സഹവികാരി ഫാദർ ഡിലു റാഫേൽ, പാരീഷ് പാസ്റ്ററൽ കൗൺസിൽ സെക്രടറി രാജേഷ് ഡിസിൽവ, ജോ. സെക്രട്ടറി ഇ എക്സ് അഗസ്റ്റിൻ, കൺവീനർ ജെയ്സൺ, മറ്റ് പാരീഷ് കൗൺസിൽ അംഗങ്ങളും ഇടവക സമൂഹവും സബന്ധിച്ചു.

ചിത്രങ്ങൾ


വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാൾ മഹോത്സവത്തിന് മുന്നോടിയായി ബുധനാഴ്ച വൈകിട്ട് ദിവ്യബലി അർപ്പിച്ചപ്പോൾ


തിരുനാൾ മഹോത്സവത്തിന്റെ പന്തൽ കാൽനാട്ടു കർമ്മം

 

Related Posts

Leave a Reply

Your email address will not be published. Required fields are marked *