KERALA Main Banner TOP NEWS

വീണാ വിജയൻ സിഎംആർഎല്ലിൽ നിന്നും വാങ്ങിയ 1.72 കോടിയുടെ ഐജിഎസ്ടി അടച്ചോ? നികുതി വകുപ്പിന് ഇനിയും രേഖകൾ കിട്ടിയില്ലേ?

ഇടതുനേതാക്കളും മിണ്ടുന്നില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ കമ്പനിയുടെ ഐജിഎസ്ടി പരിശോധനയിൽ അന്വേഷണ റിപ്പോർട്ട് നീളകയാണ്. ഒരൊറ്റ ക്ലിക്കിൽ അറിയേണ്ട കാര്യമാണ് അനന്തമായി നീളുന്നത്. സാങ്കേതിക നടപടി ബാക്കിയുണ്ടെന്നാണ് നികുതി വകുപ്പിൻറെ വിശദീകരണം. നികുതി അടച്ചെന്ന് ആവേശത്തോടെ പറഞ്ഞ ഇടത് നേതാക്കളും ഇപ്പോൾ മിണ്ടുന്നില്ല. സിഎംആർഎല്ലിൽ നിന്നും വാങ്ങിയ 1.72 കോടിയുടെ ഐജിഎസ്ടി അടച്ചില്ലെന്നായിരുന്നു മാത്യു കുഴൽനാടൻറെ പരാതി. കഴിഞ്ഞ മാസമാണ് മാത്യു കുഴൽനാടൻ എംഎൽ പരാതി നൽകിയത്. കഴിഞ്ഞ 21 നാണ് ധനമന്ത്രി നികുതി വകുപ്പിന് പരാതി കൈമാറിയത്.
വീണ വിജയൻറെ എക്‌സാലോജിക് കമ്പനി സിഎംആർഎല്ലിൽ നിന്നും സ്വീകരിച്ച 57 ലക്ഷം രൂപയിൽ 45 ലക്ഷം രൂപക്ക് മാത്രം നികുതി ഒടുക്കിയതായുള്ള രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ഐടി സേവന കമ്പനിയായ എക്‌സാലോജിക്കും കെഎംആർഎല്ലും തമ്മിൽ കൈമാറിയ 57 ലക്ഷം രൂപയുടെ സേവന നികുതിയടച്ചിട്ടുണ്ടൊയെന്ന പരിശോധനയിലാണ് ഇടപാടിൻറെ ആദ്യ ഘട്ടത്തിൽ എക്‌സാലോജിക് നികുതിയടച്ചതിൻറെ രേഖകൾ പുറത്തുന്നത്.
2017 ആഗസ്റ്റിനും 2018 ഒക്ടോബറിനുമിടയിൽ വീണയുടെ കമ്പനി 45 ലക്ഷം രൂപയുടെ ഇൻവോയ്‌സ് കെഎംആർഎല്ലിന് സിഎംആർഎല്ലിന് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് 45 ലക്ഷം രൂപയും ഇതിൻറെ 18 ശതമാനം നികുതിയുമടക്കം 53 ലക്ഷത്തി പതിനായിരം രൂപ എക്‌സാലോജിക്കിന് സിഎംആർഎൽ നൽകി.
ഇൻവോയ്‌സ് പ്രകാരമുള്ള നികുതി തുകയായ 8 ലക്ഷത്തി പതിനായിരം രൂപ എക്‌സസാലോജിക് ഐജിഎസ് ടി അടച്ചതായും സെർവർ രേഖകൾ വ്യക്തമാക്കുന്നു. ഈ രേഖകൾ സിഎംആർഎല്ലിൻറെ 2 ബി ഫോമിലുമുണ്ട്.
അതായത് 45 ലക്ഷം രൂപയുടെ 18 ശതമാനം നികുതിയടച്ച രേഖകൾ മാത്രമാണ് ഇപ്പോഴുള്ളത്. എന്നാൽ, ബാക്കി ഇടപാടുകളുടെ നികുതി രേഖകൾ ലഭ്യമല്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *