HEALTH CARE Main Banner

അസിഡിറ്റി തടയാൻ ചെയ്യേണ്ട കാര്യങ്ങൾ

വയറിൻറെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നം അസിഡിറ്റിയും ദഹനക്കേടുമൊക്കെയാണ്. അസിഡിറ്റിയെ ഒഴിവാക്കാൻ ആദ്യം ചെയ്യേണ്ടത് എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ്. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകൾ ചുരുക്കാനും ശ്രദ്ധിക്കുക. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കി ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ കഴിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ വെള്ളം ധാരാളം കുടിക്കാം. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.

 

1) ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ സിട്രസ് പഴങ്ങൾ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവർക്ക് നല്ലത്.

2) പൂരിത കൊഴുപ്പും കുടലിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ഈ ഭക്ഷണങ്ങൾ ദഹിക്കാൻ ബുദ്ധിമുട്ടാണ്. അതിനാൽ ഇവയും ഡയറ്റിൽ നിന്നും ഒഴിവാക്കുകയാണ് അസിഡിറ്റിയുള്ളവർക്ക് നല്ലത്.

3) എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാം.

4) ഉരുളക്കിഴങ്ങ്, ബീൻസ് എന്നിവയും ചിലരിൽ അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തിൽ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കൾ സ്വയം കണ്ടെത്തി ഒഴിവാക്കാനും ശ്രദ്ധിക്കുക.

5) ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ നിന്ന് ഒഴിവാക്കുന്നതാണ് വയറിൻറെ ആരോഗ്യത്തിന് നല്ലത്.

6) കഫൈൻ അടങ്ങിയ ഭക്ഷണം പരമാവധി ഡയറ്റിൽ നിന്നും ഒഴിവാക്കുക. ചിലരിൽ കാപ്പി, പാൽ, ചായ, വെണ്ണ എന്നിവ അസിഡിറ്റി ഉണ്ടാക്കാം.

7) സോയാബീൻ, ഓട്‌സ്, അണ്ടിപ്പരിപ്പ് തുടങ്ങിയ പലതും ചിലർക്ക് അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തിൽ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കൾ സ്വയം കണ്ടെത്തി ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധ വേണം.

8) അച്ചാറുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. ചിലരിൽ അതും അസിഡിറ്റി ഉണ്ടാക്കാം.

(മുന്നറിയിപ്പ്: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക).

Related Posts

Leave a Reply

Your email address will not be published. Required fields are marked *