THRISSUR

ജ്യോതിഷപരിഷത്തിന്റെ സംസ്ഥാനതല ജ്യോതിഷസെമിനാർ

തൃശ്ശൂർ: കേരള ജ്യോതിഷ പരിഷത്തിൻറെ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ജ്യോതിഷ സെമിനാർ സംഘടിപ്പിച്ചു. കേരളജ്യോതിഷപരിഷത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കേരള ജ്യോതിഷ പരിഷത്തിൻറെ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ.നാരായണൻ ആമ്പല്ലൂർ അദ്ധ്യക്ഷത വഹിച്ചു. കേരളജ്യോതിഷപരിഷത്ത് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഏയു.രഘുരാമൻപണിക്കർ ജ്യോതിഷസെമിനാർ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവപ്രശ്‌നത്തിൽ ഹോരയുടെ സ്വാധീനം എന്ന വിഷയത്തിൽ ദൈവജ്ഞനും ഗ്രന്ഥകാരനും വാഗ്മിയുമായ മൂത്താലപുരം ചന്ദ്രശേഖരൻകോട്ടയം പ്രബന്ധം അവതരിപ്പിച്ചു. പ്രശസ്ത ജ്യോതിഷികളായ ഷൊർണ്ണൂർബാലകൃഷ്ണപണിക്കർ, കോലഴിസുരേന്ദ്രപണിക്കർ, ഉണ്ണിരാജൻ കുറുപ്പ്, രമേഷ് അന്തിക്കാട്, വിനോദ്കുമാർചൊവ്വര, ശ്യാംപ്രസാദ്പണിക്കർ, വിനീത് പണിക്കർ എന്നിവർ സംസാരിച്ചു.
ജ്യോതിഷസെമിനാർ അവതരിപ്പിച്ച ജ്യോതിഷആചാര്യനെ ജ്യോതിഷപരിഷത്തിൻറെ ഉപഹാരവും പൊന്നാടയും അണിയിച്ച് ആദരവ് നൽകി. ജ്യോതിഷപരിഷത്തിൻറെ സെമിനാറിന് ദേവിപ്രസാദ് പണിക്കർ നന്ദി പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *