KOZHIKODE LOCAL NEWS

മേരാ ദേശ് മേരാ മട്ടി ക്യാമ്പയിന് കൊടിയത്തൂരിൽ തുടക്കം

മുക്കം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിനോടനുബന്ധിച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മേരി മാട്ടി മേരാ ദേശ് ( ‘എന്റെ മണ്ണ് എന്റെ രാജ്യം) ക്യാമ്പയിന് കൊടിയത്തൂരിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 75 തൈകൾ നട്ട് അമൃത് വാടിക നിർമ്മിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു വൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. അമൃത വാടിക ഒരുക്കിയ വസുധ വന്ദനിൽ സ്വാതന്ത്രസമരത്തിൽ പ്രാണൻ നൽകിയവരെ അനുസ്മരിച്ചു. ശിലാഫലകം അനാച്ഛാദനവും പ്രസിഡന്റ് നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.
ബാബു പൊലുകുന്ന് പഞ്ച് പ്രാൺ പ്രതിജ്ഞ ചൊല്ലികൊടുത്തു.
പഞ്ചായത്തിലെ സ്വാതന്ത്ര്യ സമര സേനാനിയെയും രാജ്യത്തിനായി നിസ്വാർത്ഥ സേവനം അനുഷ്ടിച്ചവരെയും സേവനത്തിനിടയിൽ വീര മൃത്യുവരിച്ച യോദ്ധാക്കളുടെ കുടുംബത്തെയും പരിപാടിയിൽ ആദരിച്ചു. സ്‌കൂൾ വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു.
ടി.കെബൂബക്കർ,രതീഷ് കടക്കുടി കുന്നത്ത്, കെജി സീനത്ത്, ആയിഷാ ചേലപ്പുറത്ത്, വി.ഷംലുലത്തു , ഫാത്തിമ നാസർ, മറിയം കുട്ടി ഹസ്സൻ,
നെഹ്‌റു യുവകേന്ദ്ര വളണ്ടിയർ ശരത്, പഞ്ചായത്ത് സെക്രട്ടറി ആബിദ, എൻ ആർ ഇ ജി എഞ്ചിനീയർ ദീപേഷ് എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, സ്‌കൂൾ വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *