പാട്ടുകൾ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം: പി.കെ.ഗോപി

പേരാമ്പ്ര: മണ്ണിന്റെ മണമുള്ള നാടൻപാട്ടുകൾ അടിച്ചമർത്തപ്പെട്ടവന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണെന്ന് പ്രശസ്ത കവിയും ഗാനരചയിതാവും പ്രഭാഷകനുമായ പി.കെ.ഗോപി പറഞ്ഞു.
ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ ഇപ്റ്റ കോഴിക്കോട് ജില്ലാകമ്മിറ്റി ജില്ലയിലെ നാടൻപാട്ട് പാടുന്ന,തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി രണ്ട് ദിവസങ്ങളിൽ
പേരാമ്പ്ര സൂഫി ഉസ്താദ് നഗറിൽ സംഘടിപ്പിച്ച നാടൻപാട്ട് ശില്പശാല ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം.
നാട്ടുസംസ്‌കൃതിയുടെ താളബോധമാണ് നാടൻപാട്ടുകളിൽ പ്രതിഫലിക്കുന്നത്.
പൂർവ്വികർ എഴുതി വെച്ചതും എഴുത്താതുമായ ഈരടികൾ തലമുറകളിലൂടെ കൈമാറി കാത്തുസൂക്ഷിക്കാനുള്ള ബാധ്യത
ഇപ്റ്റക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്റ്റ ജില്ലാപ്രസിഡണ്ട് എ.ജി.രാജൻ അദ്ധ്യക്ഷത വഹിച്ചു.ഇപ്റ്റ സംസ്ഥാന സെക്രട്ടറി അനിൽമാരാത്ത്, ജില്ലാസെക്രട്ടറി സി.പി.സദാനന്ദൻ, പ്രൊഫ.എം.മുഹമ്മദ് അസ് ലാം, കനകദാസ് പേരാമ്പ്ര, ശശി കിഴക്കൻപേരാമ്പ്ര, കെ.കെ.ഭാസ്‌കരൻ മാസ്റ്റർ, ലക്ഷ്മി ദേവ് ബി.ജെ, ഇപ്റ്റ സംസ്ഥാനകമ്മിറ്റി മെമ്പർ
കുര്യൻ.സി.ജോൺ എന്നിവർ സംസാരിച്ചു.
ശില്പശാല ഡയറക്ടർ, കവിയും പ്രഭാഷകനും ഫോക് ലോറിസ്റ്റുമായ
എം.എം.സചീന്ദ്രൻ ശില്പശാല പരിപ്രേക്ഷ്യം അവതരിപ്പിച്ചു.
കെ.ജി.ഷിനുരാജ് സ്വാഗതവും സുരേഷ് അമ്പാടി നന്ദിയും പറഞ്ഞു.
നാടൻപാട്ടുകളുടെ പ്രത്യയശാസ്ത്രം എന്ന വിഷയത്തെക്കുറിച്ച് രമേശ് കാവിലും
പാട്ടും പൊരുളും നാടൻ പാട്ടും എന്ന വിഷയത്തെക്കുറിച്ച് പ്രേമൻ ചേളന്നൂരും
കൃഷ്ണദാസ് വല്ലാപ്പു ന്നിയും നാടൻപാട്ടും സാഹിത്യവും എന്ന വിഷയത്തെക്കുറിച്ച് സജീവൻ മൊകേരിയും പാട്ടും പറച്ചിലും എന്ന വിഷയത്തെക്കുറിച്ച് ലതനാരായണനും ക്ലാസ്സെടുത്തു.
വായ്ത്താരിക്കനുസരിച്ച് പാട്ടുകെട്ടലും ഗ്രൂപ്പുകൾ തിരിഞ്ഞ് നാടൻപാട്ടുകളുടെ അവതരണത്തോടു കൂടി ആദ്യദിവസത്തെ ശില്പശാല സമാപിച്ചു.
ഞായറാഴ്ച ക്യാമ്പ് തുടരും.