KERALA Main Banner SPECIAL STORY

ഗ്രേസ്: വിദൂര വിദ്യാഭ്യാസ രംഗത്തെ പെൺകരുത്ത്

തിരുവനന്തപുരം: പഠനത്തിൽ മുന്നോക്കമായിരുന്നിട്ടും വ്യത്യസ്ത സാഹചര്യങ്ങളാൻ പഠനം തുടരുവാൻ കഴിയാതെ പാതിവഴിയിൽ മുടങ്ങിയ തന്റെ സുഹൃത്തുക്കളുടെയും മറ്റുള്ളവരുടെയുംവിഷമങ്ങൾ എന്തെന്ന് നേരിട്ടു മനസ്സിലാക്കി അവർക്ക് ഒരു സഹായം എന്നവണ്ണം വിദൂര വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകളിലേക്ക് വെളിച്ചം വീശിക്കൊണ്ട് വിദൂര വിദ്യാഭ്യാസ മേഖലയിലേക്ക് തന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച വ്യക്തിയാണ് ഗ്രേസ് ലിജി സജീവ്. വിവിധ മേഖലകളിൽ സ്ത്രീകളുടെ സാന്നിധ്യം ഏറെ പ്രാധാന്യമായി തന്നെ മുന്നേറുന്നു ഈ സാഹചര്യത്തിൽ ഒരു ദശാബ്ദ കാലങ്ങൾക്ക് മുൻപ് വിദൂര വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യതകൾ മുന്നിൽ കണ്ടു കൊണ്ടാണ് ഗ്രേസ് ലിജി സജീവ് എന്ന മനുഷ്യസ്‌നേഹി ഈ രംഗത്തേക്ക് കടന്നുവരുന്നത്. അക്കാലത്ത് സാമൂഹ്യ മേഖലയിലും ഗ്രേസിന്റെ സജീവസാനിധ്യം നിലനിൽക്കുക തന്നെയായിരുന്നു.തുടക്കത്തിൽ ഭാരതിയാർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിദൂര വിദ്യാഭ്യാസത്തിന്റെ കോഴ്‌സുകൾ മാത്രം നടത്തിയിരുന്ന ഗ്രേസ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഇപ്പോൾ നടത്തുന്നു ഇതിലേറെയും ഡിപ്ലോമോ കോഴ്‌സുകളാണ് നവവിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമായ ഗ്രേസ് വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനമികവിന് നിരവധി പുരസ്‌കാരങ്ങളം ആദരവും നേടിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പ്രവർത്തനങ്ങൾക്ക് ഈ വർഷത്തെ വാഗ്ഭടാനന്ദ ഗുരു പുരസ്‌കാരം ഗ്രേസ് ലിജി സജീവിനായിരുന്നു.


യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള കോഴ്‌സുകൾ നടത്തുന്നതു കൊണ്ടു തന്നെ സർക്കാർ സ്വകാര്യ പൊതുമേഖലയിലെ വിവിധ തലങ്ങളിലെ ജോലി ലഭിക്കുവാനും സ്ഥാനക്കയറ്റത്തിനും ഇവിടുത്തെ പഠനാർത്ഥികൾക്ക് കഴിയുന്നു. വളരെ ലഘുവായ സിലബസ് ആയതിനാൽ പഠിക്കുവാൻ എളുപ്പവും വിജയം സുനിശ്ചിതവുമാണ് ഇക്കാരണങ്ങൾ തന്നെ ഗ്രേസിന്റെ സ്ഥാപനത്തിലേക്ക് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും ഉദ്യോഗാർത്ഥികളും പഠനത്തിനായി എത്തുന്നത്. ഇതിനോടകം തന്നെ ആയിരക്കണക്കിന് പേരാണ് ഈ സ്ഥാപനത്തിൽ നിന്നും പഠനം പൂർത്തിയാക്കി വിവിധ സ്ഥാപനങ്ങളിൽ ജോലി നോക്കുന്നത്. അരൂർ സ്വദേശിയായ ഗ്രേസ് പശ്ചിമ കൊച്ചിയിലെ തോപ്പുംപടിയിലാണ് ഗ്രേസ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻ എന്ന സ്ഥാപനം നടത്തുന്നത്. ഇപ്പോൾ ഭാരതിയർ യൂണിവേഴ്‌സിറ്റിയിൽ മാനേജ്‌മെന്റിൽ പി.എച്ച് ഡി ചെയ്യുന്ന ഗ്രേസ് ലിജി സജീവിന്റെ ഭർത്താവ് സജീവ് മാത്യു ഇന്ത്യൻ കോഫി ഹൗസ് ഉദ്യോഗസ്ഥനാണ്. മകൻ അഗസ്റ്റിൻസൻജയ് എൽ.എൽ ബിക്ക് പഠിക്കുന്നു. മകൾ സൻജനാസജീവ് അഭിഭാഷകയാണ് .
ബിഫിനാണ് മരുമകൻ.


ഗ്രേസ് ലിജി സജീവ് ഫോൺ : 89219 53339

Related Posts

Leave a Reply

Your email address will not be published. Required fields are marked *