തരംതിരിക്കാത്ത

പാസ്റ്റർ ജെറിൻ ചേരുവിളയ്ക്ക് പ്രേംനസീർ കാരുണ്യശ്രേയസ് പുരസ്‌കാരം

വിശക്കുന്നവന് ആഹാരം നൽകുന്നവനാണ് യഥാർത്ഥ സുവിശേഷകൻ

തിരുവനന്തപുരം: ഗ്ലോറിയസ് ചർച്ച് ഓഫ് ഗോഡ് ട്രസ്റ്റിന്റെ ചെയർമാനും മലയം ദൈവ സഭയുടെ ഇപ്പോഴത്തെ പാസ്റ്ററുമായ ജെറിൻ ചേരുവിള പ്രേം നസീർ കാരുണ്യ ശ്രേയസ് പുരസ്‌കാരത്തിനർഹനായി. ഒരു ദശാബ്ദകാലത്തെ സുവിശേഷ പ്രവർത്തിയിലൂടെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരിൽ ഒരാളായി മാറിയ ജെറിൻ ചേരുവിള സുവിശേഷം എന്നത് പ്രസംഗം മാത്രമല്ല വിശക്കുന്നവന് മുന്നിൽ ആഹാരം നൽകുന്നതാണ് യഥാർത്ഥ സുവിശേഷം എന്ന് പൊതു സമൂഹത്തെ തന്റെ പ്രവർത്തിയിലൂടെ തിരിച്ചറിയിക്കാൻ സഹായിക്കുകയായിരുന്നു.

ആതുരസേവനരംഗത്ത് സജീവമായ പാസ്റ്റർ കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ചപ്പോൾ തന്റെ പ്രദേശത്തെ നിർധരരായ ജനങ്ങൾക്ക് ജാതി -മത വർണ്ണ വ്യത്യാസമില്ലാതെ സഹായങ്ങൾ എത്തിക്കുവാൻ എന്നും മുന്നിൽ ഉണ്ടായിരുന്നു.കോവിഡ് പരിശോധന, വാക്‌സിനേഷൻ, കിടരോഗികൾക്ക് മരുന്ന് നൽകൽ, നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷണസാധനം എത്തിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ആണ് അദ്ദേഹം നടത്തിയത്.ഇത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

ഒരോ അധ്യായനവർഷാരംഭത്തിലും നൂറ് കണക്കിന് കുട്ടികൾക്കാണ് ജറിൻ ചേരുവിളയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങളും മറ്റ് സഹായങ്ങളും നൽ കുന്നത് .സുവിശേഷ പ്രാസംഗികൻ എന്ന സ്ഥാനത്തുനിന്നും ആതുരസേവന രംഗത്തേക്ക് ഇറങ്ങിവന്ന് വിശക്കുന്നവന്റെ കഷ്ടപ്പാട് എന്തെന്നറിഞ്ഞ് അവനെ സഹായിക്കുന്നവനാണ് യഥാർത്ഥ സുവിശേഷകൻ എന്ന കൃസ്തുവിന്റെ വചനത്തെ ശിരസ്സാ വഹിച്ച വ്യക്തിയാണ് പാസ്റ്റർജറിൻ ചേരുവിള. ഈ മാസം 8-ാം തിയതി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള പുരസ്‌കാര സമർപ്പണം നടത്തും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *