KERALA Main Banner TOP NEWS

വന്ദേഭാരത് തിരുവനന്തപുരം കണ്ണൂര്‍ ടിക്കറ്റ് ഭക്ഷണ സഹിതം 1400 രൂപ; രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തും, കണ്ണൂരില്‍ നിന്ന് ഉച്ചക്ക് 2 മണിക്ക് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും

ഫ്‌ളാഗ് ഓഫ് 25 ന് രാവിലെ പ്രധാനമന്ത്രി നിര്‍വ്വഹിക്കും;

തിരുവനന്തപുരം: പ്രധാനമന്ത്രി ഈ മാസം 25 ന് രാവിലെ തിരുവനന്തപുരത്ത് ഫഌഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ആദ്യ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്തുവന്നു. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരില്‍ നിന്ന് ഉച്ചക്ക് 2 മണിക്ക് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാകും വന്ദേഭാരതിന് ഉണ്ടാകുക. തിരുവന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 54 സീറ്റ് വീതമുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണ സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയായിരിക്കും.

മുന്നിലും പിന്നിലുമായി എന്‍ജിനോട് ചേര്‍ന്ന് 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെയുമുണ്ടാകും. 25 ന് തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിന്റെ ആദ്യ യാത്ര. 25 ന് ശേഷം യാത്രക്കാര്‍ക്ക് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി യാത്രക്കാക്കാരുമായി സംവദിക്കും. വിശദമായ നോട്ടിഫിക്കേഷന്‍ റെയില്‍വെ ഉടനിറക്കുമെന്നാണ് വിവരം.

അതേസമയം ഇന്നലെ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ആദ്യ ദിന ട്രയല്‍ റണ്‍ പൂ!ര്‍ത്തിയാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കായി 7 മണിക്കൂര്‍ 10 മിനിട്ട് എടുത്തപ്പോള്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രക്ക് 7 മണിക്കൂര്‍ 20 മിനിട്ടാണ് എടുത്തത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *