KERALA Second Banner TOP NEWS

എല്ലാവരേയും ഒന്നിപ്പിക്കുകയെന്നത് ബിജെപിയുടെ ലക്ഷ്യം;
വിഷു ഒരുമിച്ച് ആഘോഷിക്കും; ഈദിന് മുസ്ലിം വീടുകൾ സന്ദർശിക്കും; പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: ഈദിന് മുസ്ലിം വീടുകൾ സന്ദർശിച്ച് പ്രവർത്തകർ ആശംസകൾ കൈമാറുമെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ. ഈസ്റ്ററിന് ക്രൈസ്തവ വിശ്വാസികളുടെ വീട് സന്ദർശിച്ച ബിജെപി പ്രവർത്തകർ ആശംസകൾ കൈമാറി. ഇതിൽ ബിജെപി കേരള ഘടകത്തെ അഭിനന്ദിക്കുന്നുവെന്നും അദേഹം പറഞ്ഞു.ദേശീയ വാർത്ത ഏജൻസിയായ എഎൻഐയാണ് വിവരം പങ്കുവച്ചത്.
എല്ലാവരെയും ഒന്നിപ്പിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആശയം സാക്ഷാത്ക്കരിക്കാനാണ് ബിജെപി പ്രവർത്തകർ പ്രയത്നിക്കുന്നത്. വിഷു ബിജെപി പ്രവർത്തകർ എല്ലാവരുമായി ഒരുമിച്ച് ആഘോഷിക്കും. ജാതി-മത-പ്രാദേശിക ചിന്തകൾക്ക് അതീതമായി ഇന്ത്യക്കാർ ഒന്നാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.


നിരവധി പദ്ധതികളാണ് കേരളത്തിൽ മോദി സർക്കാർ നടപ്പിലാക്കിയത്. മോദിയെ കുറിച്ച് കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾ നല്ലത് പറയുന്നു. അടിയന്തരാവസ്ഥ കാലത്ത് മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ജയിലിൽ കിടന്നവരാണ് ഇന്ന് ബിജെപിയെ നയിക്കുന്നത്.
5.18 കോടി സൗജന്യ വാക്സിൻ മോദി സർക്കാർ കേരളത്തിൽ വിതരണം ചെയ്തു. 1.5 കോടി ആളുകൾക്ക് സൗജ്യ റേഷൻ വിതരണം ചെയ്തു. 10 ലക്ഷം പേർക്ക് സൗജന്യ കുടിവെള്ള പദ്ധതിയായ ജൽജീവൻ മിഷൻ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *