CRIME STORY KERALA THIRUVANANTHAPURAM TOP NEWS

തിരുവനന്തപുരത്ത് ഭാര്യാമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി; ഭാര്യയെയും വെട്ടിയ ശേഷം സ്വയം തീ കൊളുത്തി

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ ഭാര്യമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. മെഡിക്കൽ കോളജ് ജീവനക്കാരൻ അലി അക്ബറാണ് ഭാര്യയുടെ അമ്മ താഹിറയെ കൊലപ്പെടുത്തിയത്.
ഭാര്യയെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വയം തീ കൊളുത്തിയ അലി അക്ബർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നു പുലർച്ചെയാണ് സംഭവമുണ്ടായത്. അലി അക്ബർ മറ്റൊരു മുറിയിൽ കിടന്നിരുന്ന ഭാര്യയുടെ അമ്മ താഹിറയെയാണ് ആദ്യം വെട്ടിപ്പരിക്കേൽപ്പിക്കുന്നത്. വെട്ടേറ്റ താഹിറ മരിച്ചു. തുടർന്ന് ഭാര്യ മുംതാസിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. സ്‌കൂൾ അധ്യാപികയാണ് ഇവർ.
പിന്നീട് ഇയാൾ മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തി. ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ച് അലി അക്ബറെ ആശുപത്രിയിലാക്കിയത്. മുംതാസിനെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലി അക്ബർ നാളെ സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് സംഭവം.
അലി അക്ബർക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വെളിപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ദമ്പതികളുടെ മകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. പരിക്കേറ്റ് മെഡിക്കൽ കോളജിൽ കഴിയുന്ന മുംതാസിന്റെയും അലി അക്ബറിന്റെയും നില ഗുരുതരമാണെന്നാണ് സൂചന.

SUBSCRIBE OUR YOU TUBE CHANNEL…. TRUTH LIVE MALAYALAM

Related Posts

Leave a Reply

Your email address will not be published. Required fields are marked *