KOZHIKODE

കാലിക്കറ്റ് സിറ്റി സർവീസ് ബാങ്കിന്റെ നിക്ഷേപ സമാഹരണ യജ്ഞത്തിൽ നഴ്‌സറി വിദ്യാർത്ഥികളും പങ്കാളികളായി

കോഴിക്കോട് : കഴിഞ്ഞ ദിവസങ്ങളിൽ നാഷണൽ ജൂട്ട് ബാഗ് എക്‌സിബിഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് സന്ദർശിച്ച വേളയിലാണ് നേഴ്‌സറി വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെയും, എം വി ആർ ക്യാൻസർ സെന്ററിന്റെയും ജീവകാരുണ്യ – സേവന പ്രവർത്തനങ്ങളെ മനസ്സിലാക്കിയത്. ബാങ്ക് നേരിട്ടു നടത്തുന്ന സൗജന്യ ഡയാലിസിസ് സെന്ററും, എംവിആർ ക്യാൻസർ സെന്ററും ലോകത്തിന് തന്നെ മാതൃകയാണ്. അതുകൊണ്ടാണ് ഞങ്ങളുടെ കുടുംബത്തിലെ അഞ്ച്, മൂന്ന് വയസ്സു പ്രായമായ ഇസബെല്ലയുടെയും എസ്റ്റല്ലയുടെയും ജന്മദിനത്തിൽ അവരുടെ തുടർ വിദ്യാഭ്യാസത്തിന് നിക്ഷേപം നടത്താൻ എറണാകുളത്ത് സ്ഥിര താമസക്കാരായ രക്ഷിതാക്കൾ തയ്യാറായത്.
കുട്ടികൾക്കു മാത്രമായി എം വി ആർ കാൻസർ സെന്ററിൽ പ്രത്യേക പീഡിയാട്രിക് ബ്ലോക്ക് നിർമ്മിക്കുന്നതും, സൗജന്യ ഡയാലിസിസ് സെന്റർ ബാങ്ക് നേരിട്ട് നടത്തുന്നതും മാതൃകാപരമായ പ്രവർത്തനങ്ങളാണ്.
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ പ്രഥമ വനിത ചെയർപേഴ്‌സൺ ശ്രീമതി പ്രീമ മനോജിന് കുട്ടികൾക്കുവേണ്ടിയുള്ള ചെക്ക് സംഗീത ഗ്രൂപ്പ് മാനേജിംഗ് പാർട്ണർ വിനീത്.കെ ജോബ് കൈമാറി. ദീർഘവീക്ഷണത്തോടെ നിക്ഷേപം നടത്തിയ രക്ഷിതാക്കളുടെ കരുതൽ മാതൃകാപരമാണെന്ന് ചെയർപേഴ്‌സൺ അഭിപ്രായപ്പെട്ടു.nബാങ്കിന്റെ സ്‌നേഹോപഹാരങ്ങൾ അവർ കുട്ടികൾക്ക് നൽകി.


ജോബ്, കൊള്ളന്നൂർ, ശ്രീമതി ഹണി ജോബ്, സംഗീത. കെ.ജോബ്, വിനീത് കെ. ജോബ്, ശ്രീമതി മോണിക്ക ജോബ്, ശ്രീമതി ബിലാ ബോസ് എന്നിവർ പങ്കെടുത്തു.
എം വി ആർ ക്യാൻസർ സെന്റർ ഡയറക്ടർ ഷെവലിയാർ സി.ഇ ചാക്കുണ്ണി എംവിആർ ക്യാൻസർ സെന്ററിന്റെ മാസ് കെയർ ഫാമിലി ചികിത്സാ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.


ദുബായ് എയർപോർട്ട് റോഡിൽ എം വി ആർ ക്ലിനിക്കും, കേരളത്തിലെ പ്രധാന നഗരങ്ങളിൽ ശരി വിലയിൽ മരുന്ന് വിൽപ്പന നടത്തുന്ന എം വി ആർ ഫാർമ കെയർ ശൃംഖലയും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബോസ് പുലിക്കോട്ടിൽ സ്വാഗതവും, ജയ്‌സൺ സ്റ്റാർ മറൈൻ നന്ദിയും രേഖപ്പെടുത്തി.

ജന്മദിനത്തിൽ നഴ്‌സറി വിദ്യാർത്ഥികളായ ഇസബെല്ല, ഇസ്റ്റെല്ല എന്നിവരുടെ ഉപരിപഠനത്തിന് കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിൽ നിക്ഷേപം നടത്തുന്ന ചെക്ക് ചെയർപേഴ്‌സൺ ശ്രീമതി പ്രീമ മനോജ് സ്വീകരിക്കുന്നു. ശ്രീമതി സംഗീത കെ ജോബ്, ശ്രീമതി ഹണി ജോബ്, വിനീത് കെ ജോബ്, ശ്രീമതി ബിലാ ബോസ്, ശ്രീമതിമോണർക്ക് വിനീത്, കൊള്ളന്നൂർ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ ജോബ് കൊള്ളന്നൂർ, എംവിആർ ക്യാൻസർ സെന്റർ ഡയറക്ടർ ഷെവ. സി. ഇ. ചാക്കുണ്ണി എന്നിവർ

Related Posts

Leave a Reply

Your email address will not be published. Required fields are marked *