ബിജെപി മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ
സായാഹ്നധർണയും ഒപ്പ് ശേഖരണവും

മൂവാറ്റുപുഴ: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റ് കത്തിക്കലും അഴിമതിയും സമഗ്രാന്വേഷണം നടത്തുക, മൂവാറ്റുപുഴ വളക്കുഴിയിലെ മാലിന്യ പ്ലാന്റ് ശാസ്ത്രീയമായി പ്രവർത്തിപ്പിക്കുക, അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്നധർണ്ണയും ഒപ്പുശേഖരണവും നടത്തി. മൂവാറ്റുപുഴ ബി.ഒ. സി യിൽ നടത്തിയ ധർണ്ണ എസ്സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അജീഷ് തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുൺ. പി. മോഹൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്രഹ്മപുരം വിഷപ്പുകമൂലം മരണമടഞ്ഞ കൊച്ചി വാഴക്കാല സ്വദേശി ലോറൻസ് ജോസഫിനെ അനുസ്മരിച്ചു. മണ്ഡലം ജനറൽസെക്രട്ടറിമാരായ കെ.എം. സിനിൽ, രഞ്ജിത് രഘുനാഥ്, സലിം കറുകപ്പിള്ളി എന്നിവർ പങ്കെടുത്തു.
