മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വനിതാദിനത്തിൽ സ്വപ്‌നയുടെ ഫേസ് ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: വിവാദമായതോടെ വനിതാ ദിനം ആശംസിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സ്വപ്‌ന സുരേഷ്. ഇതിന് പിന്നാലെ സ്വപ്‌ന മറ്റൊരു പോസ്റ്റിട്ടു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പോരാടുന്ന വ്യക്തിയാണ് ഞാൻ, നിർഭാഗ്യവശാൽ പൊതുസമൂഹത്തിൽ ഒരു സ്ത്രീയും തന്നെ പിന്തുണയ്ക്കുന്നില്ലെന്ന് സ്വപ്‌ന കുറിച്ചു. ഒന്നിനും കൊള്ളാത്ത പുരുഷന്മാരുടെ ദിനം ഞാൻ എത്രയും വേഗം ആഘോഷിക്കും, ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും സ്വപ്‌ന പറഞ്ഞു.

അതേസമയം, സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഇന്നും ചോദ്യം ചെയ്യുകയാണ്. തുടർച്ചയായ മൂന്നാം ദിവസമാണ് അദ്ദേഹത്തെ ഇ ഡി ചോദ്യം ചെയ്യുന്നത്.
