KERALA Main Banner TOP NEWS

ലൈഫ് മിഷൻ അഴിമതിക്കേസിൽ സിഎം രവീന്ദ്രനെ മൂന്നാം ദിനവും ചോദ്യം ചെയ്യാൻ ഇഡി

കൊച്ചി: ലൈഫ് മിഷൻ അഴിമതിയിലെ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസിൽ രവീന്ദ്രനെ ഇഡി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും വിളിപ്പിക്കുന്നത്. ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും സി.എം.രവീന്ദ്രൻറെ അറിവോടെയാണെന്ന് സ്വപ്‌ന മൊഴി നൽകിയിരുന്നു. കോഴയിൽ രവീന്ദ്രൻറെ പേര് പരാമർശിച്ച് സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *