THIRUVANANTHAPURAM WOMEN

ഡോ അനുഷ മെർലിന് പുരസ്‌കാരം

തിരുവനന്തപുരം: കാരക്കോണം ഡോ. സോമർവെൽ സി എസ് ഐ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ അനുഷ മെർലിന് ‘വുമൺ ഓഫ് എക്‌സലൻസി’ അവാർഡ് ലഭിച്ചു.
വ്യത്യസ്ത മേഖലകളിൽ മികച്ച സേവന നേട്ടങ്ങൾ കൈവരിക്കുന്ന വനിതകളുടെ തെരഞ്ഞെ
ടുപ്പിലാണ് ഡോ: അനുഷയ്ക്ക് അവാർഡ് ലഭിച്ചത്. എ പി ജെ അബ്ദുൽ കലാം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള
ഈ അവാർഡ് ലോകാവനിതാ ദിനത്തിൽ ആലുവ സെന്റ് ഡേവിയേഴ്സ് കോളേജിൽനടന്ന ക്ഷണിക്കപ്പെട്ട ചടങ്ങിൽ മുൻ ഹൈക്കോടതി ജഡ്ജി കമാൽ പാഷ വിതരണം ചെയ്തു.

കാരക്കോണം ഡോ സോമർവെൽ സി എസ് ഐ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. അനുഷ മെർലിൻ മുൻ ഹൈക്കോടതി ജഡ്ജി കമാൽ പാഷയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *