വനിതാദിനത്തിൽ സി.സി.എസ്.സി.ബി. വനിതയിൽ നിന്നും നിക്ഷേപം സ്വീകരിച്ച് സമാഹരണ യജ്ഞം നടത്തി

കോഴിക്കോട് : കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി വനിതാ ദിനത്തിൽ ബാങ്കിന്റെ പ്രഥമ വനിത ചെയർപേഴ്‌സൺ ശ്രീമതി പ്രീമ മനോജ് ശ്രീമതി ബിന്ദു ചീരനിൽ നിന്നും നിക്ഷേപം സ്വീകരിച്ചു. വനിതാദിനത്തിൽ ബാങ്കിന്റെ എല്ലാ പ്രവർത്തനവും വനിതകളാണ് നിർവഹിച്ചതെന്ന് ചെയർപേഴ്‌സൺ പറഞ്ഞു.
കേരളത്തിലുടനീളം സഹകരണ ബാങ്കുകൾ വിഭവ സമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും നിക്ഷേപ സമാഹരണ യജ്ഞം നടത്തുന്നത്. എം.വി.ആർ കാൻസർ സെന്റർ, സൗജന്യ ഡയാലിസിസ് സെന്റർ തുടങ്ങി നിരവധി സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ബാങ്ക് മറ്റ് സ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് ശ്രീമതി. ബിന്ദു ചീരൻ അഭിപ്രായപ്പെട്ടു.
