വാഹനാപകടം: ലെമർ സ്‌കൂൾ അധ്യാപിക മരിച്ചു

തൃപ്രയാർ : തൃപ്രയാർ സെന്ററിന് വടക്കുഭാഗത്തു വച്ചുണ്ടായ സ്‌കൂട്ടർ അപകടത്തിൽ ലെമർ സ്‌കൂൾ അധ്യാപിക തൽക്ഷണം മരിച്ചു.
ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളി പരിസരത്ത് താമസിക്കുന്ന മൂന്നാക്കപ്പറമ്പിൽ ഫൈസൽ അബുബക്കറിന്റെ ഭാര്യ നാസിനിയാണ് മരിച്ചത്. ഇന്നുരാവിലെ 8.15 നാണ് സംഭവം നടന്നത്.
തൃപ്രയാർ ലെമർ സ്‌കൂൾ അധ്യാപികയാണ് നാസിനി. ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം ഇവരുടെ ദേഹത്തുകൂടി കയറിയിറങ്ങി എന്ന് പറയപ്പെടുന്നു.