കോൺഗ്രസിന്റെ 138 ചലഞ്ച്- ‘ഹാത് സെ ഹാത് ജോഡോ’ ഗൃഹ സന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു

ചെന്ത്രാപ്പിന്നി: കെ.പി.സി.സി യുടെ ധനശേഖരണാർത്ഥം ആരംഭിച്ച 138 ചലഞ്ചിന്റെയും എ.ഐ.സി.സി. ആഹ്വാനം ചെയ്ത ‘ഹാത് സെ ഹാത് ജോഡോ’ ഗൃഹ സന്ദർശന പരിപാടിയുടെയും ചെന്ത്രാപ്പിന്നി മണ്ഡലം തല ഉദ്ഘാടനം കൈപ്പമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സജയ് വയനപ്പിള്ളിയിൽ ചെന്ത്രാപ്പിന്നി വായനശാല പരിസരത്ത് വെച്ച് ലോഹിദാക്ഷൻ കൊല്ലാശ്ശേരിയിൽ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങി നിർവഹിച്ചു.
മണ്ഡലം പ്രസിഡൻറ് എം.യു. ഉമറുൽ ഫാറൂക്ക് അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.ഡി. സജീവ്, എം.പി. ബിജു. ഇബ്രാഹിംകുട്ടി പള്ളി പറമ്പിൽ ,സി.എ അനീഷ് കെ.വി. ബിജു. സതീഷ് തൃപ്പുണത്ത്, ഷിജോയ് കൊല്ലാറ , സുജിത്ത് കൊല്ലാറ, എം.ബി സുഹാസ്, ഷിനി സതീഷ്, അദ്വൈത് കൃഷ്ണ, സുമൻ പണിക്കശ്ശേരി, തുടങ്ങിയവർ സംസാരിച്ചു.