ശ്രീനാരായണ സെൻട്രൽ സ്‌കൂളിന്റെ പ്രവർത്തനം മാതൃകാപരം: അനുരാധാ തായാട്ട്

കോഴിക്കോട്: ശ്രീ നാരായണ ഗുരുദേവന്റെ മഹിതമായ ദർശനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രവർത്തിക്കുന്ന ശ്രീനാരായണ സെൻട്രൽ സ്‌കൂളിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് കോർപ്പറേഷൻ കൗൺസിലർ അനുരാധാ തായാട്ട് പറഞ്ഞു.
എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയന്റെ കീഴിലുള്ള വെസ്റ്റ് ഹിൽ അത്താണിക്കൽ ശ്രീ നാരായണ സെൻട്രൽ സ്‌കൂളിന്റെ 15ാ മത് വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുയായിരുന്നു അവർ. യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, സ്‌കൂൾ പ്രിൻസിപ്പാൾ ഉഷാ വിവേക്, പിടിഎ പ്രസിഡന്റ് കെ. റിജു രാജ്, സിമി ഡാഡു, ശ്യാമള എം, പ്രതിഭ സതീശ്, വിഭ ജിജീഷ് എന്നിവർ പ്രസംഗിച്ചു.
