യുവാക്കൾക്ക് കൈത്താങ്ങായി അഡ്വ: അജയൻ വടക്കയിൽ

വിദൂര വിദ്യാഭ്യാസം തൊഴിലധിഷ്ടിത വിദ്യാഭ്യാസം എന്നീ മേഖലയിൽ സജീവം
തിരുവനന്തപുരം :വ്യത്യസ്ഥങ്ങളായ നിരവധി കോഴ്‌സുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ വിദ്യാഭ്യാസ പന്ഥാവിലൂടെ യുവജനങ്ങക്ക് വിവിധ മേഖലയിൽ തൊഴിൽ കൈവരിക്കുന്നതിന് തൊഴിലധിഷ്ടിതവും അല്ലാതെയുമുള്ള .
വിദ്യാഭ്യാസ കോഴ്‌സുകൾ നടത്തി 1993 മുതൽ വിദ്യാഭ്യാസരംഗത്തെ സജീവസാന്നിധ്യമായ അഡ്വ. അജയൻ വടക്കയിൽ ഈ മേഖലയിൽ 30 വർഷം പിന്നിടുകയാണ്.
കൃഷി വകുപ്പ്, ക്ഷീരവികസന വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിൽ ധാരാളം പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കാൻ സാഹചര്യമൊരുക്കിയ അഗ്രികൾച്ചർ ഡിപ്ലോമ കോഴ്‌സിലൂടെയായിരുന്നു ഇദ്ദേഹം വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുന്നത്.
സംസ്‌കൃത ഭാഷാ പരിശീലന രംഗത്ത് മികച്ച സംഭാവനകൾ നൽകാൻ ഇദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് വളരെ പ്രശംസനീയം. കേരളത്തിലെ അപ്പർ-പ്രൈമറി സംസ്‌കൃത അധ്യാപകരിൽ ഏറെയും ഇദ്ദേഹതിന്റെ സ്ഥാപനത്തിൽ പരിശീലനം നേടിയവരാണ്. പലവിധ കാരണങ്ങളാൽ വിദ്യാഭാസം പൂർത്തീകരിക്കാനാകാതെ വന്നവർക്ക് ലോകത്തെവിടെയായാലും വിദൂരവിദ്യാഭ്യാസം വഴി പഠനം തുടർന്ന് കൊണ്ടുപോകുവാനുള്ള അവസരം ഇദ്ദേഹംഒരുക്കി നൽകുന്നു. ഇതു വഴി പാതിവഴിയിൽ മുടങ്ങിപ്പോയ പഠനം പൂർത്തീകരിക്കുവാനും ഉപരിപഠനം നടത്തുവാനും നിരവധി പേർക്ക് സഹായമൊരുക്കി.

നാഷണൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനുമായി സഹകരിച്ചുകൊണ്ട് തൊഴിലാറിയാവുന്ന യുവാക്കൾക്ക് സ്‌കിൽ സർട്ടിഫിക്കറ്റ് ലഭിക്കുവാൻ സഹായമൊരുക്കിയതിലൂടെ നിരവധി യുവാക്കൾക്ക് വീദേശ ജോലി ലഭിക്കുവാൻ സാധിച്ചു.
വിദേശത്തേക്ക് പോകുവാൻ വേണ്ട എംബസി സംബന്ധിച്ച സഹായങ്ങളും ഇവിടെ വിദ്യാർത്ഥികൾക്ക് നൽകുന്നു.
നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയായ അജയൻ തിരുവനന്തപുരം ബാർ അസോസിയേഷൻ മെമ്പർ ആണ്. മനുഷ്യാവകാശ പ്രവർത്തകൻ, ഓൺലൈൻ വിദ്യാഭ്യാസ പ്രചാരകൻ, സ്‌കിൽ വിദ്യാഭ്യാസ വിദഗ്ദൻ, നെറ്റ് വർക്ക് എഡ്യൂക്കേഷൻ, നിയമ മേഖലതുടങ്ങിയവയിൽ സജീവമാണ് ഇദ്ദേഹം.

സ്‌കിൽ എഡ്യൂക്കേഷൻ വികസനം ലക്ഷ്യമാക്കി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി സേവക് സമാജ് എന്ന സ്ഥാപനത്തിന്റെ സെക്രട്ടറി കൂടിയായ അജയൻ വടക്കയിൽ ഈ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിവരുന്നു. വിദ്യാഭ്യാസ മേഖലയിൽ പ്രവാസികൾക്ക് നൽകിയ സേവനങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രിയിൽനിന്നും ‘പ്രവാസിമിത്ര’ പുരസ്‌കാരം ലഭിച്ചതടക്കം നിരവധി പുരസകാരങ്ങളും ആദരവുകളും അഡ്വ. അജയൻ വടക്കയിലിനു ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിലേതുൾപ്പെടെ വിവിധ തലങ്ങളിലെ മികച്ച സേവനങ്ങൾക്ക് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ അഡ്വ. അജയൻ വടക്കയിലിനെ ഫെബുവരി 24 – ന് തിരുവനന്തപുരം വച്ച് നടക്കുന്ന ചടങ്ങിൽ ആദരിക്കുകയാണ്.