ഷുഹൈബ് ഭവനപദ്ധതി: യൂത്ത് കോൺഗ്രസ് പട്ടുവത്ത്
നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് നിർവ്വഹിച്ചു

പഴയങ്ങാടി: ഷുഹൈബ് ഭവനപദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മറ്റി പട്ടുവത്ത് നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിച്ചു. ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി കപ്പച്ചേരി രാജീവൻ, റിജിൽ മാക്കുറ്റി, രാഹുൽ, സന്ദീപ് ജെയിംസ്, ടി.രമേശൻ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു. പതിമൂന്ന് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ഭവനം യൂത്ത് കോൺഗ്രസ് പണം കണ്ടെത്തിയത് കൂപ്പൺ വിതരണത്തിലൂടെയാണ്.

