ആദരവിന്റെ നിറവിൽ
ഡോ: ഷൈനി മീര

തിരുവനന്തപുരം : എന്താണ് കവിതയെന്നോ ആരാണ് കവയിത്രിയെന്നോ തിരിച്ചറിയാത്ത ബാല്യത്തിൽ തന്റെ ഇഷ്ടമൂർത്തിയായ ഗുരുവായൂരപ്പന്റ അഴകും അലങ്കാരവുമായ കണ്ണന്റെ പീലി തിരുമുടിയും കുസൃതികളും വർണ്ണിച്ചു കൊണ്ടാണ് ഷൈനി മീര എന്ന പത്തു വയസുകാരി ആദ്യമായി എഴുത്തിന്റെ ലോകത്തേക്ക് വരുന്നത്. പിന്നീട് വിട്ടുകൊടുക്കലാണ് സ്‌നേഹം എന്ന് മനസ്സിലാക്കിയ കൃഷ്ണന്റെയും രാധയുടെയും പ്രണയത്തെക്കുറിച്ച് ….. അങ്ങനെ കണ്ണാ .. നിനക്കായി എന്ന ആദ്യ കവിത .പിന്നീട് കഥകളും കവിതകളുമായുള്ള നിരവധി എഴുത്തുകൾക്കിടയിലെ ഒരു ഇടവേളയായിരുന്നു പ്രീഡിഗ്രി പഠന കാലത്തിലെ വിവാഹം. രണ്ടര പതിറ്റാണ്ടുകൾക്ക് ശേഷം എഴുത്തിന്റെ ലോകത്തേക്കുള്ള തിരിച്ചു വരവ് നേട്ടങ്ങളുടെയും അംഗീകാരങ്ങളുടെയും പടിചവിട്ടിയായിരുന്നു. ആദ്യമായി സിനിമയ്ക്ക് വേണ്ടി തുടങ്ങിയ തിരക്കഥയുടെയുടെ തിരക്കിൽ കവയത്രി , ലിറിക്‌സ് നോവലിസ്റ്റ്, സംരംഭക , ജീവ കാരുണ്യ പ്രവർത്തക എന്നീ നിലകളിലും ഫിലിം ഫ്രറ്റർനിറ്റിയുടെ ചെയർ പേഴ്‌സൺ ആയും പ്രവർത്തിക്കുന്ന ഡോ: ഷൈനി മീരയെത്തേടി നിരവധി അംഗീകാരങ്ങളാണ് വന്നു ചേർന്നത്.

2023ലെഅംബേദ്കർ സാഹിത്യ നാഷണൽ അവാർഡ് .കൂടാതെ ദി ഗ്രേറ്റ് ആർട്ടിസ്റ്റിക് പുരസ്‌കാരം കേരള ഗവർണറുടെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങാൻ കഴിഞ്ഞത് വളരെ ഭാഗ്യമായി കരുതുന്നു.2021 ഒക്ടോബറിൽ ലിറ്ററേച്ചറിൽ ഹോണററി ഡോക്ടറേറ്റ്, ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ പുരസ്‌കാരം ,സംസ്ഥാന സനാധന ധർമ്മവേദിയുടെ കാവ്യകീർത്തി പുരസ്‌കാരം, ബിഹായ്ൻഡ് ദ കർട്ടന്റെ സംസ്ഥാന സാഹിത്യ ശ്രീ പുരസ്‌കാരം ,സംസ്ഥാന മയിലമ്മ പുരസ്‌കാരം, സംസ്ഥാന രജത ജൂബിലി പുരസ്‌കാരം, അങ്ങനെ നിരവധി പുരസ്‌കരങ്ങൾ ഡോ: ഷൈനി മീര കരസ്ഥമാക്കിയിട്ടുണ്ട്. ഈ വർഷത്തെ അംബേദ്കർ സാഹിത്യ നാഷണൽ അവാർഡ് ജേതാവായ ഡോ: ഷൈനി മീരയെ ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 24 ന് സൂര്യ കൃഷ്ണമൂർത്തി തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ആദരിക്കുന്നുണ്ട്.

ആലപ്പുഴ ജില്ലയിലെ കാർത്തികപള്ളിയിൽ അഗ്രഹാരം ആണ് മീരയുടെ വീട് . മാതാവ് വത്സല . ഭർത്താവ് കരുനാഗപ്പള്ളി പണിക്കർ കടവിൽ വടക്കയത്ത് മണ്ണേൽ ചെല്ലപ്പൻ മുതലാളിയുടെ മകൻ വി സി രാജു . മക്കൾ ഡോ: അഗ്ര എസ്. രാജ് ( ലണ്ടൻ) അരവിന്ദ് എസ് .രാജ് (പെട്രോളിയം എഞ്ചിനീയറിങ് വിദ്യാർത്ഥി )