രുഗ്മിണി ദേവി അരുണ്ഡേൽ പുരസ്‌കാരം
ഡോ.ആർ എൽ വി രാമകൃഷ്ണന്

തിരുവനന്തപുരം :ഭാരതീയ നൃത്തകലയായ ഭരതനാട്യത്തിന് പുതിയ രൂപഭാവങ്ങൾ നൽകുകയും ദേവദാസി നൃത്ത സങ്കൽപ്പത്തിൽ നിന്ന് ജനകീയ നൃത്തത്തിലേക്ക് ചിട്ടപെടുത്തിയ രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്ത രുഗ്മിണി ദേവി അരുണ്ഡേലിന്റെ സ്മരണയ്ക്കായി ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നാട്യ മിത്ര പുരസ്‌കാരത്തിന് പ്രമുഖ മോഹിനിയാട്ട നർത്തകനും മോഹിനിയാട്ടത്തിലെ ലിംഗ വിവേചനത്തിനെതിരെ പൊരുതുകയും ഈ മേഖലയിൽ ഗവേഷണം നടത്തി മോഹിനിയാട്ടത്തിന് ഒരു പുതു ചരിത്രം രചിച്ച കലാകരൻ ഡോ.ആർ എൽ വി രാമകൃഷ്ണൻ അർഹനായി. ഇരുപത്തിഅയ്യാരം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം.
ഫെബ്രുവരി 24 ന് രുഗ്മിണി ദേവിയുടെ അനുസ്മരണ ദിനത്തിൽ തിരുവനന്തപുരത്ത് വെച്ച് സൂര്യ കൃഷ്ണമൂർത്തി പുരസ്‌കാരം സമർപ്പിക്കും. പ്രൊഫസർ എൻ കൃഷ്ണപിള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അദ്ധ്യക്ഷം വഹിക്കും.
ഡോ.ഷൈനി മീര, അഡ്വ. അജയൻ വടക്കയിൽ, റെനി അഖിലേഷ് ,എം ശാന്തകുമാരി എന്നിവരെ അദരിക്കും.
ഡോ. കായംകുളം യൂനസ്,പുഷ്പവതി പൊയ്പാടത്ത്,മല്ലിക വേണുകുമാർ,വിമല മേനോൻ,സുലൈമാൻ പഴയങ്ങാടി തുടങ്ങിയവർ പങ്കെടുക്കും.