ശ്രീനാരായണ ഗുരുവിനെ അവഹേളിച്ചതിൽ എസ്. എൻ. ഡി. പി യോഗം പ്രതിഷേധമാർച്ച് നടത്തി

മൂവാറ്റുപുഴ: കല്ലൂർക്കാട് പേരമംഗലം സുബാഷ് തന്ത്രി സമൂഹ മാദ്ധ്യമങ്ങളിലൂടെ നവോത്ഥാന ദൈവം എന്ന വിശേഷണത്തോടെ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം പ്രതിഷേധമാർച്ച് നടത്തി. ഇന്നലെ രാവിലെ പത്തിന് പേരമംഗലത്തുള്ള തന്ത്രിയുടെ ആരാധനാലയത്തിലേക്ക് എസ്. എൻ. ഡി. പി യോഗം സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞു.കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, കൂത്താട്ടുകുളം യൂണിയനുകൾ സംയുക്തമായാണ് മാർച്ച് നടത്തിയത്.