ALAPUZHA KERALA

ഇന്ധന സെസ് ഉടൻ പിൻവലിക്കണമെന്ന് കെ.സുരേന്ദ്രൻ ;
സർക്കാർ തെറ്റു തിരുത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി ബിജെപി മുന്നിട്ടിറങ്ങും

ആലപ്പുഴ: ഇന്ധന സെസ്് ഉൾപ്പെടേയുള്ള എല്ലാ അധിക നികുതികളും പിൻവലിക്കണമെന്നും ആലപ്പുഴയിൽ ചേർന്ന ജില്ലാ കമ്മറ്റി യോഗം ഉദഘാടനം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ശക്തമായ ബഹുജന പ്രക്ഷോഭം കണ്ടിട്ടും തെറ്റ് തിരുത്താൻ തയ്യാറാവാത്ത സർക്കാർ വലിയ തിരിച്ചടി ഏറ്റുവാങ്ങുമെന്നും, കേന്ദ്ര സർക്കാർ സ്വതന്ത്യ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് കേരളത്തിന് ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സർക്കാർ സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുക്കാനെടുത്ത തീരുമാനം അപകടകരമാണ്. സഹകരണ ബാങ്കുകളെ തകർക്കാൻ മാത്രമേ ഈ തീരുമാനം ഉപകരിക്കുകയുള്ളൂ. ഇത് ആത്മഹത്യാപരമായ തീരുമാനമാണ്. സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്താൽ സർക്കാർ അത് തിരിച്ചടയ്ക്കില്ലെന്ന് ഉറപ്പാണ്. പാവപ്പെട്ടവരുടെ സമ്പാദ്യം തട്ടിപ്പറിച്ചെടുക്കുന്നതിന് തുല്യമാണിത്. സഹകരണ സ്ഥാപനങ്ങൾ ഇത് അനുവദിച്ച് കൊടുക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇപ്പോൾ തന്നെ സഹകരണ ബാങ്കുകളെ സിപിഎം നേതാക്കൾ തകർത്തു കൊണ്ടിരിക്കുകയാണ്.
പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഫെബ്രുവരി 9 ന് എല്ലാ കളക്ട്രേറ്റിലേക്കും ബിജെപി പ്രവർത്തകർ മാർച്ച് നടത്തും. സർക്കാർ തെറ്റ് തിരുത്തിയില്ലെങ്കിൽ ഹർത്താൽ ഉൾപ്പെടെ ശക്തമായ സമരത്തിന് ബിജെപി നേതൃത്വം കൊടുക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് എം.വി ഗോപകുമാർ,ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ,ബിജെപി ഭക്ഷിണ മേഖലാ ജനറൽ സെക്രട്ടറി കെ.വി സുരേഷ് ബാബു,മേഖലാ സെക്രട്ടറി ബി. കൃഷ്ണകുമാർ, ജില്ലാ ജനൽ സെക്രട്ടറിമാരായ വിമൽ രവീന്ദ്രൻ,
അരുൺ അനിരുദ്ധൻ എന്നിവർ സംസാരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *