പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി കൈപ്പമംഗലം മണ്ഡലം പദയാത്ര

കൈപ്പമംഗലം : പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഡാലോചനക്കുമെതിരെ കയ്പമംഗലം മണ്ഡലം ബി.ജെ.പി. അദ്ധ്യക്ഷൻ രാജേഷ് കോവിൽ നടത്തിയ പദയാത്ര സമാപനം മതിലകം പൊക്ലായി സെന്ററിൽ നടന്നു.
സമാപന സമ്മേളനംത്തിൽ ബി. ജെ. പി. മതിലകം പഞ്ചായത്ത് പ്രസിഡന്റ് ധർമ്മരാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപാദ്ധ്യക്ഷൻ സർജു തൊയക്കാവ് ഉദ്ഘാടനം ചെയ്തു, ജില്ലാ. ജന: സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, പി. എസ്. അനിൽകുമാർ , സതീശൻ തെക്കിനിയേടത്ത്, എന്നിവർ സംസാരിച്ചു. ശ്രീകുമാർ ഊരാളൻ സ്വാഗതം പറഞ്ഞു.
മതിലകം പഞ്ചായത്ത് മെമ്പർ സഞ്ചു ശാർക്കര, പെരിഞ്ഞനം പഞ്ചായത്ത് മെമ്പർ രാധാകൃഷ്ണൻ, കയ്പമംഗലം പഞ്ചായത്ത് മെമ്പർ സിബിൻ അമ്പാടി എന്നിവർ പങ്കെടുത്തു.
മണ്ഡലം പ്രസിഡന്റ് രാജേഷ് കോവിൽ മറുപടി പ്രസംഗത്തിൽ പദയാത്രയിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേകം പ്രത്യേകം നന്ദി പറഞ്ഞു.