KERALA

കുട്ടപ്പൻ ചെട്ടിയാരുടെ സപ്തതി ആഘോഷം;
സമുദായ ക്ഷേമത്തിന് കുട്ടപ്പൻ ചെട്ടിയാർ അഹോരാത്രം പ്രയത്‌നിച്ചു: മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: കേരള വണിക വൈശ്യ സംഘം, മോസ്റ്റ് ബാക്ക് വേർഡ് കമ്യൂണിറ്റിസ് ഫെഡറേഷൻ, സംവരണ സമുദായ മുന്നണി എന്നിവയുടെ സംസ്ഥാന അധ്യക്ഷനും വണിക വൈശ്യ എജ്യുക്കേഷണൽ ആൻഡ് എംപ്പോയ്മെന്റ് ട്രസ്റ്റ്, കെവിവിഎസ് കോളജുകൾ എന്നിവയുടെ സെക്രട്ടറിയുമായ എസ്. കുട്ടപ്പൻ ചെട്ടിയാരുടെ സപ്തതി ആഘോഷിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമമ്മവും അനുമോദന സമ്മേളനം ഉദ്ഘാടനവും മന്ത്രി ജി.ആർ.അനിൽ നിർവ്വഹിച്ചു. സപ്തതി ആഘോഷ കമ്മിറ്റി ചെയർമാൻ എസ് സുബ്രഹ്ണ്യൻ ചെട്ടിയാർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ ദുരിതാശാസനിധി വിതരണം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് എംഎൽഎ വിശിഷ്ടാതിഥികളെ ആദരിച്ചു. സംഘം സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം കുട്ടപ്പൻ ചെട്ടിയാർക്ക് നൽകി.
മുൻ എംപി പന്ന്യൻ രവീന്ദ്രൻ, എംഎൽ എമാരായ വി.കെ.പ്രശാന്ത്, ഐ.ബി.സതീഷ്, ഡിസിസി പ്രസിഡന്റ് പാലോട് രവി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, കെപിഎംഎസ് സംസ്ഥാന അധ്യക്ഷൻ പുന്നല ശ്രീകുമാർ, വി എസ് ഡി പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, സ്വാഗത സംഘം കൺവീനർ എം. രാമചന്ദ്രൻ ചെട്ടിയാർ, കോ ഓർഡിനേറ്റർ എ.എസ്. വിനോദ് രാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *