ഇന്നത്തെ (23.01.2023) പ്രധാന 40 വാർത്തകൾ ഒറ്റനോട്ടത്തിൽ

1) സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ
2) ചിരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗം,വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ: വി.ഡി.സതീശൻ
3) നയപ്രഖ്യാപനം: മുഖ്യമന്ത്രി ഗവർണറെക്കൊണ്ട് കള്ളം പറയിപ്പിക്കുന്നു, നടക്കില്ലെന്ന് അറിഞ്ഞിട്ടും സിൽവർലൈൻ വരുമെന്ന് പറയുന്നത് പിണറായിയുടെ ദുരഭിമാനം, കേന്ദ്രം അനുമതി കൊടുക്കില്ല; കെ സുരേന്ദ്രൻ
4)ഇരുമ്പ് പഴുക്കുമ്പോൾ കൊല്ലനും കൊല്ലത്തിയും ഒന്നെന്ന് പോലെയാണ് നയപ്രഖ്യാപന പ്രസംഗം -കെ.സുധാകരൻ
5)യൂത്ത് ലീഗ് മാർച്ചിലെ സംഘർഷം: ജനറൽ സെക്രട്ടറി പികെ ഫിറോസിനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു, തീക്കളിയെന്ന് മുസ്ലിം ലീഗ്
6) അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാമെന്നത് അതിമോഹം: കുഞ്ഞാലിക്കുട്ടി
7) അറസ്റ്റ് കൊണ്ട് പിന്നോട്ടില്ല,സർക്കാരിൻറെ രാഷ്ട്രീയ പകപോക്കലിനെതിരെ സമര പരിപാടികളുമായി മുന്നോട്ടുപോകും: ഫിറോസ്
8) ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരും ; ഇതിനായാണ് കോൺഗ്രസ് ഇനി പ്രവർത്തിക്കുന്നതെന്ന് രാഹുൽ ഗാന്ധി
9) രാഹുൽഗാന്ധിയുടെ ജീവിതത്തിലേക്ക് വരുന്ന ആ പെൺകുട്ടിയാര്? യോജിച്ച പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹമെന്ന്് രാഹുൽ
10)ലൈഫ് മിഷൻ കോഴ: ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി സ്വപ്‌ന സുരേഷ്; ഇ.ഡിക്ക് മുമ്പിൽ ഹാജരായി
11)നഴ്സുമാരുടെ വേതനം മൂന്നുമാസത്തിനകം പുനഃപരിശോധിക്കണം; സർക്കാരിനോട് ഹൈക്കോടതി
12) കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി.പുതിയ ഡയറക്ടർ ഉടൻ, പരാതികൾ പരിശോധിക്കാൻ സമിതി; വിദ്യാർഥികൾ സമരം നിർത്തി, അടൂരുമായി സഹകരിക്കില്ല.
13)വിദ്യാർത്ഥി സമരം അവസാനിച്ചതിന് പിന്നാലെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി, ഡീൻ ഉൾപ്പെടെ രാജി വച്ചത് എട്ടുപേർ
14)പിഎഫ്‌ഐ പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടൽ; കൂടുതൽ ജപ്തി മലപ്പുറത്ത്, കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് സർക്കാർ
15)കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ വീടിനും ഹർത്താൽ ആക്രമണത്തിന്റെ പേരിൽ ജപ്തി നോട്ടീസ്; പരാതിയുമായി കുടുംബം. പാലക്കാട് എലപ്പുളളി സുബൈറിന്റെ വീട്ടിലാണ് ഹർത്താലിനെ തുടർന്നുളള 5.2 കോടിയുടെ ബാദ്ധ്യത തീർക്കാൻ ജപ്തി നോട്ടീസ് പതിച്ചത്.
16)ആൻഡമാനിലെ 21 ദ്വീപുകൾക്ക് പരംവീർചക്ര ജേതാക്കളുടെ പേര്
17)ഗുസ്തി ഫെഡറേഷൻ നിയന്ത്രിക്കാൻ മേരി കോം. ആരോപണങ്ങൾ അന്വേഷിക്കും.
18)കാസർകോട് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി നീർക്കയയിലെ നാരായണി (45), മകൾ ശ്രീനന്ദ (13) എന്നിവരാണ് മരിച്ചത്.
19)കൂട്ടിലായ കൊലകൊമ്പൻ ധോണിക്ക് വേണ്ടി പ്രത്യേക കുക്ക്; പാപ്പാനെ കണ്ടെത്താൻ ശ്രമം
20) ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു, പുതിയ കമ്മിറ്റിയെ ഉടൻ തെരഞ്ഞെടുക്കുമെന്ന് കേന്ദ്ര നേതൃത്വം
21)ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ഗുസ്തി താരങ്ങൾക്കെതിരെ ബ്രിജ് ഭൂഷൺ ഹൈകോടതിയിൽ. ലൈംഗികാരോപണം ഉന്നയിച്ചത് തന്റെ പക്കൽ നിന്ന് പണം തട്ടാനാണെന്നും ബി.ജെ.പി നേതാവിന്റെ ഹരജിയിലുണ്ട്.
22)റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാൻ സഞ്ചരിക്കുന്ന ലാബുകൾ ഉടൻ: മന്ത്രി മുഹമ്മദ് റിയാസ്
23) രേഖകളില്ലാതെ കാറിൽ കടത്തിയ 2.20 കോടി രൂപ പിടികൂടി; വാളയാറിൽ രണ്ടുപേർ കസ്റ്റഡിയിൽ
24)നിരോധിച്ച ബിബിസി ഡോക്യുമെന്ററി നാളെ ജെഎൻയുവിൽ പ്രദർശിപ്പിക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ
25)കോഴിക്കോട് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ബീന (49) ആണ് മരിച്ചത്.
26)ഓൺലൈൻ ഗെയിമിലൂടെ പ്രണയം, കാമുകനെ വിവാഹം ചെയ്യാൻ ഇന്ത്യയിലെത്തിയ പാക് യുവതി പിടിയിൽ, ചാരസംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം
27)പോപ്പുലർ ഫ്രണ്ട് മാത്രമല്ല കേരളത്തിൽ ഹർത്താലും ബന്ദും നടത്തി പൊതുമുതൽ നശിപ്പിച്ചത്-ജോയ് മാത്യു ഫേസ് ബുക്കിൽ.
28)എം.ആർ. മുരളിയും ഡോ. എം.കെ സുദർശനനും കൊച്ചിൻ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ
29)ഓരോ സ്വാമിമാർക്കും സമർപ്പിക്കുന്നു; അമിത് ഷായുടെ കയ്യിൽ നിന്നും പുരസ്‌കാരം ലഭിച്ചതിൽ സന്തോഷം: കളക്ടർ ഡോ. ദിവ്യ എസ് അയ്യർ
30)മൂന്ന് ദിവസത്തിനിടെ മൈസൂരിൽ പുലി കൊന്നത് മൂന്ന് പേരെ; ഇന്നലെ കൊല്ലപ്പെട്ടത് 18കാരി; പേടിച്ച് വിറച്ച് മൈസുരു
31)ഇസ്ലാം മതത്തിൽ ചേരാൻ വിസമ്മതിച്ചതിന് പാകിസ്ഥാനിൽ ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി
32) കണ്ണൂരിൽ 11 കാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ കീഴടങ്ങി
33)രണ്ട് ടൺ ഭാരം, 30 ലക്ഷം രൂപ ചിലവ്; ഗുരുവായൂരപ്പന് പാൽപ്പായസം തയ്യാറാക്കാൻ ഭീമൻ വാർപ്പെത്തി
34) ഇൻസ്റ്റഗ്രാം വഴി ‘സൗഹൃദം’; കൊല്ലത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ
35) വ്യവസായമേഖലയിൽ വീണ്ടും മുന്നേറാൻ ഉത്തർപ്രദേശ്; ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് യോഗി സർക്കാർ
36) പൊട്ടിയ ചട്ടി, പട്ട്, കരിഞ്ഞ തിരി, തേങ്ങ: കൂടോത്രമെന്ന് പരാതി; കേസെടുക്കുന്നതിൽ കുഴങ്ങി ചേവായൂർ പൊലീസ്. ചേവായൂരിലെ ആയൂർവേദ കടയുടമ വേലായുധനാണ് വ്യത്യസ്തമായ പരാതിയുമായി പൊലീസിനെ സമീപിച്ചത്
37) മൂവാറ്റുപുഴയിൽ കനാൽ 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞു വീണു; കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
38) മിഷനറിമാർ സ്പർശിക്കുമ്പേൾ സ്ത്രീകൾ കൈകൊട്ടി നിലത്ത് കിടന്ന് ഉരുളുന്നു, അട്ടഹസിക്കുന്നു: ഉത്തർപ്രദേശിലെ ജീസസ് ദർബാർ പൂട്ടിച്ച് യോഗി സർക്കാർ
39) മന്ത്രമാരുടേയും വകുപ്പുകളുടേയും പ്രവർത്തനം പോരാ: എൽഡിഎഫ് യോഗത്തിൽ കെബി ഗണേഷ് കുമാർ
40) ബീഹാറിൽ വീണ്ടും വിഷമദ്യദുരന്തം: മൂന്നു പേർ മരിച്ചു, ഏഴ് പേർ ഗുരുതരാവസ്ഥയിൽ