കഞ്ചാവ് കടത്ത് കുറയുന്നു;
ഹാഷിഷ് കടത്ത് സജീവം

തിരുവനന്തപുരം ;കഞ്ചാവ് കടത്തു കുറയുന്നു ; കേരളത്തിലേക്ക് ഹാഷിഷ് കടത്തു സജീവമാകുന്നു. ദിനംപ്രതി കഞ്ചാവുമായി വരുന്നവരെ എക്‌സൈസും പോലീസും പിടികൂടാൻ തുടങ്ങിയതോടെ ലഹരിമാഫിയ ഒരുപടി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കഞ്ചാവ് കൊണ്ടുവരുന്നത് വലിയ പാക്കറ്റ്കളിലായതുകൊണ്ടു പെട്ടെന്ന് പിടിക്കപ്പെടുന്നു. ഹാഷിഷ് ആവട്ടെ ഒളിപ്പിച്ചു കടത്താൻ എളുപ്പമാണ്. വലിപ്പം കുറഞ്ഞ പാക്കറ്റ്കളിൽ പോലീസിനെയും എക്‌സൈസിനേയും കണ്ണിൽ പൊടിയിട്ട് കടത്താം. വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം ഹാഷിഷ് എത്തുന്നതായി സൂചനയുണ്ട്. എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐടി വിദ്യാർഥികൾ, ഐടി പ്രൊഫൊഷണൽസ്, ആഡംബര പാർട്ടികൾ തുടങ്ങിയയിടങ്ങളിലാണ് ഇതിന്റെ ഉപഭോക്താക്കൾ. കെകാര്യം ചെയ്യാനും ഹാഷിഷ്
എളുപ്പമാണെന്ന് ഇത് ഉപയോഗിക്കുന്നവർ പറയുന്നു. മരവിള ചെക്ക് പോസ്റ്റിൽ മാസങ്ങൾക്കുമുമ്പ് ഹാഷിഷ് പിടികൂടിയിരുന്നു.
അമരവിള ചെക്പോസ്റ്റിൽഎക്‌സൈസ് സംഗം പഴുതടച്ചുള്ള പരിശോധന നടത്തിവരുന്നു. മിക്കവാഹനങ്ങളും പരിശോധിക്കുന്നുണ്ട് .
കഴിഞ്ഞ ദിവസം അത്യപൂർവമായി ലഭിക്കുന്ന മുന്തിയ ഇനം ഹഷീഷ് ഓയിലാണ് കൊച്ചിയിൽ പൊലീസ് പിടികൂടിയത്. കഞ്ചാവ് വാറ്റിയെടുത്ത് ഉണ്ടാക്കുന്ന ഈ ലഹരി കേരളത്തിന് പുറത്തുനിന്നാണ് വരുന്നത്. രാജ്യാന്തര വിപണിയിൽ ലിറ്ററൊന്നിന് ഒരു കോടി വരെയാണ് വില. കഞ്ചാവ് വൻതോതിൽ വളർത്തുന്ന ആന്ധ്രപ്രദേശിലെ നക്‌സൽ ബാധിതമേഖകൾ തന്നെയാണ് ഇന്ത്യയിൽ ഹഷീഷ് ഓയിലിന്റെ പ്രധാന ഉറവിടം. ചെടികൾ വളർന്ന് ഏതാനും മാസമെത്തുമ്പോൾ ഉയരത്തിൽ വളർന്ന് പൊങ്ങുന്ന ആൺചെടികളെ വെട്ടിനിരത്തും. ശേഷിക്കുന്ന പെൺചെടികൾ ആണ് ലഹരിക്ക് ഉത്തമം. ഇവ ആറുമാസം എത്തുമ്പോൾ വെട്ടിശേഖരിച്ച് വാറ്റുകേന്ദ്രത്തിലേക്ക് മാറ്റും. സാധാരണ നിലയിൽ പുറത്ത് വാങ്ങാൻ കിട്ടാത്ത ഏവിയേഷൻ ഫ്യൂവൽ അഥവാ വിമാനങ്ങൾക്കുള്ള ഇന്ധനമാണ് വാറ്റിനുള്ള പ്രധാന അനുസാരി. 24 മണിക്കൂർ ചെടികൾ ഇതിലിട്ടുവച്ച ശേഷം പിഴിഞ്ഞ് പുറത്തെടുക്കുന്നു.
തുടർന്ന് ഇതേ ഏവിയേഷൻ ഫ്യൂവൽ വാറ്റി കഞ്ചാവ് സത്ത് വേർതിരിച്ചെടുക്കുന്നു. ഇതാണ് ഹഷീഷ് ഓയിലാകുന്നത്. പരമ്പരാഗത രീതികൾക്ക് പകരം എളുപ്പത്തിൽ കഞ്ചാവ് വാറ്റിയെടുക്കുന്ന ആന്ധ്ര സംഘങ്ങളുടെ പുതിയ മോഡസ് ഓപ്പറാണ്ടി ഇങ്ങനെ. ചെടിയുടെയും വാറ്റിന്റെയും നിലവാരം പോലെ ഹാഷിഷ് ഓയിലും തരംതിരിക്കപ്പെടും. കൊച്ചിയിൽ പിടികൂടിയത് മുന്തിയ ഇനമെന്ന് പൊലീസ് അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തി പരിശോധിച്ച എക്‌സൈസും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും സ്ഥിരീകരിച്ചു. വെള്ളത്തുണിയിലോ കടലാസിലോ പുരട്ടിയാൽ ഇക്കാണുന്ന വിധം ഇളംപച്ച നിറം തെളിയുന്നത് നിലവാര പരിശോധനയുടെ പ്രാഥമിക രീതിയാണ്.
ആന്ധ്രയിലോ തമിഴ്‌നാട്ടിലോ നിന്ന് ലിറ്ററിന് പത്തോ പതിനഞ്ചോ ലക്ഷം മുടക്കി വാങ്ങാൻ കഴിയുന്ന ഹഷീഷ് ഓയിൽ പക്ഷെ വിമാനത്താവളങ്ങൾ വഴി കടത്തി വിദേശത്ത് എത്തിച്ചാൽ എട്ടോ പത്തോ മടങ്ങ് വിലയാകും. രാജ്യാന്തര വിപണിയിൽ 65 ലക്ഷം മുതൽ ഒരുകോടി വരെയാണ് ലിറ്ററൊന്നിന് വില. അതീവ സാഹസികമായി ഈ ലഹരി കടത്തുന്നവർക്കുള്ള പ്രലോഭനം ഇതാണ്.
സ്‌കൂളുകളിലും മറ്റും ലഹരിക്കെതിരെ ബോധവൽക്കരണം നടക്കുന്നുണ്ട് എങ്കിലും രക്ഷകർത്താക്കളെക്കൂടി പങ്കെടുപ്പിക്കേണ്ട
ആവശ്യം സംജാതമായിട്ടുണ്ട്. വിദ്യാർഥികളെ മോണിറ്റർ ചെയ്യാൻ രക്ഷകർത്താക്കൾ തയ്യാറാകണം എന്നാൽ മാത്രമേ
പുതിയ തലമുറ യെ ലഹരി എന്ന മഹാവിപത്തിൽ നിന്ന് രക്ഷിക്കാനാകൂ.


