27 വർഷങ്ങൾക്കു ശേഷം വിദ്യാലയ മുറ്റത്ത്
ഒത്തുകൂടാൻ അവരെത്തി

ഫറോക്ക്: ചെറുവണ്ണൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 1994-95 ബാച്ച് എസ്എസ്എൽസി വിദ്യാർത്ഥികൾ 27 വർഷങ്ങൾക്കു ശേഷം വിദ്യാലയത്തിന്റെ മുറ്റത്ത് ഒത്തുകൂടി. നാടിന്റെ നാനാഭാഗങ്ങളിലേക്ക് പറന്നകന്നവരുടെ ഒത്തുചേരൽ ഒരുത്സവമായി.
ആടിയും പാടിയും കഥകൾ പറഞ്ഞും ഓർമ്മകളിൽ പങ്കു വച്ചുമവർ ഒരു പകൽ വിദ്യാലയത്തിൽ കഴിച്ചു കൂട്ടി.
ഓട്ടോഗ്രാഫ് എന്നു പേരിട്ട സംഗമം എഴുത്തുകാരൻ പി കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയർമാൻ കെ മൊയ്തീൻ കോയ അധ്യക്ഷനായി. മുൻകാല അധ്യാപകരായ എം.എ ബഷീർ, എസ് നകുലൻ, കെ വിമല കമാരി, എ പി പ്രസന്നൻ, പി മൂസക്കോയ വിദ്യാർത്ഥി പ്രതിനിധികളായ ഷാഹീർ അലി, ഈസക്കോയ, ഫിർദൗസ് പറമ്പത്ത് , കെവി ഷബ്‌ന, സുചിത്ര പറമ്പിൽ ബസാർ, വി.ആയിഷ എന്നിവർ സംസാരിച്ചു.
കൺവീനർ ടി.സി.അർഷാദ് സ്വാഗതവും ട്രഷറർ എം.പി.നിസാർ നന്ദിയും പറഞ്ഞു.
ക്ലാസ് മുറികളിൽ ഒത്തുചേരൽ, അധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവയും നടന്നു. 300 ഓളം വിദ്യാർത്ഥികളും 25 ഓളം പഴയ കാല അധ്യാപകരും പങ്കെടുത്തു.

