പെരുങ്കടവിള പഞ്ചായത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ്

തിരുവനന്തപുരം: കുടുംബശ്രീയുടെ രജത ജൂബിലിയോടനുബന്ധിച്ചു പെരുങ്കടവിള പകൽ വീട്ടിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തറയിൽ ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം .പദ്മകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ .രജികുമാർ, ഗ്രാമ പഞ്ചായത്ത് അംഗം. വിമല, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വി ജെ. സെബി, ഡോ. ശ്രീലക്ഷ്മി, ശ്രീമതി. അനശ്വര, സെജിൻ തുടങ്ങിയവർ പങ്കെടുത്തു, ബോധവത്കരണ ക്ലാസിന് ഹെൽത്ത് സൂപ്പർവൈസർ രാധാകൃഷ്ണൻ നേതൃത്വം നൽകി.