ശ്രീകൃഷ്ണപുരം എച്ച്എസ്എസ് വിദ്യാർത്ഥികളുടെ മുഖപുസ്തകം ദിശ പ്രകാശനം ചെയ്തു

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ മുഖപുസ്തകം ‘ ദിശ ‘ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പ്രിൻസിപ്പൽ പി.എസ് ആര്യ, പി.ടി.എ പ്രസിഡണ്ട് കെ.കോയ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
എംഎൽഎ അഡ്വ. പ്രേമചന്ദ്രൻ, എംപി ശ്രീകണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിതാ ജോസഫ്, പാലക്കാട് ഡി ഡി മനോജ്, ചെർപ്പുളശ്ശേരി എ.ഇ.ഒ പി.എസ്. ലത, അദ്ധ്യാപകരായ ബാലകൃഷ്ണൻ, രവികുമാർ എന്നിവർ സന്നിഹിതരായിരുന്നു.
സ്‌കൂളിലെ കുട്ടികളുടെ സർഗ്ഗാത്മകതയുടെ പരിച്ഛേദമാണ് മുഖപുസ്തകമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സർഗ്ഗചേതനയുടെ ഇത്തരം സ്രോതസ്സുകൾ അനസ്യൂതം പിറവിയെടുക്കട്ടെയെന്നും അത് നാടിന് ഉൾപ്പുളകം ചാർത്തട്ടെയെന്നും ചടങ്ങിൽ സംസാരിച്ച എംപി ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു. എം.എൽ.എ അ്ഢ്വ. പ്രേംകുമാർ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികളെ ശ്ലാഘിച്ചു.
