മലർന്നു പറക്കുന്ന പട്ടം നിയമസഭാ മന്ദിരത്തിൽ വെച്ചു പ്രകാശനം ചെയ്തു

തിരുവനന്തപുരം : കേരള നിയമ സഭയുടെ ആഭിമുഖ്യത്തിൽ ‘ആസാദി കാ അമൃത് മഹോത്സവ് ‘ ന്റെയും, കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെയും ഭാഗമായി 2023 ജനുവരി 9 മുതൽ 15 വരെ നടക്കുന്ന അന്താരാഷ്ട്ര പുസ്തകൊത്സവത്തിൽ മലർന്നു പറക്കുന്ന പട്ടം എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു.
നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി നടക്കുന്ന പുസ്തകൊത്സവത്തിൽ അധ്യാപകനും,കവിയും, പ്രഭാഷകനുമായ കെ. രഘുനന്ദനൻ എഴുതിയ ‘മലർന്നു പറക്കുന്ന പട്ടം ‘ എന്ന കവിതാ പുസ്തകം സാംസ്‌കാരിക പ്രവർത്തകനായ സുനിൽ ഇ.സി. എഴുത്തുകാരനായ എസ്.ആർ ലാലിന് നൽകിയാണ് പ്രകാശനം ചെയ്തത്. യുവകവിയും കേരള സാഹിത്യ അക്കാദമി കൗൺസിൽ അംഗവുമായ സുകുമാരൻ ചാലിഗദ്ധ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
രഘുനന്ദനൻ മറുപടി പ്രസംഗം നടത്തി. ഒലിവ് ബുക്‌സ് പ്രതിനിധി സംഗീത ജസ്റ്റിൻ നന്ദി പറഞ്ഞു
ഇരുപതു വർഷമായി പ്രവാസജീവിതം നയിക്കുന്ന കെ.രഘുനന്ദനൻ ഷാർജ ഇന്ത്യൻ സ്‌കൂളിൽ മലയാളവിഭാഗം അദ്ധ്യാപകനാണ്.
പ്രഭാഷകൻ, കോളമിസ്റ്റ്, കവി എന്നീ നിലകളിൽ ശ്രദ്ധേയനായ രഘുനന്ദനന്റെ പ്രഥമ കവിതാ സമാഹാരമാണ് മലർന്നു പറക്കുന്ന പട്ടം.
