ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്ക് പുതിയ ഭരണ സാരഥികൾ

അമേരിക്കൻ ഐക്യനാടിന്റെ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യ പരമ്പരയിലെ ഡോ. ആലുമൂട്ടിൽ ശിവദാസൻ മാധവൻ ചാന്നാറിനെ തെരെഞ്ഞെടുത്തു.
അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിസോറിയിൽ നിന്നും ബിരുദാനന്തര ബിരുദവും കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയ ഡോക്ടർ ശിവദാസൻ മാധവൻ ചാന്നാർ AT&T യിൽ നിന്നും സീനിയർ പ്രിൻസിപ്പൽ അനലിസ്റ്റ് ആയിട്ട് ആണ് റിട്ടയർ ചെയ്തത്. വെർജീനിയായിൽ ഐ ടി പ്രൊഫഷണൽ ആയി ജോലിചെയ്യുന്ന ശ്രീ. അനിൽ കുമാറും, കേരളകൗമുദി കുടുംബാംഗവും ഗുരുദേവന്റെ ജീവചരിത്രകാരനുമായ കെ. ദാമോദരന്റെ പൗത്രൻ ശ്രീ മനോജ് കുട്ടപ്പനും ആണ് വൈസ് പ്രസിഡണ്ടുമാരായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.
അമേരിക്കയിലെ റെഡ്‌ഗേർസ്, ജോൺ ഹോപ്കിൻസ് എന്നീ യൂണിവേഴ്‌സിറ്റികളിൽ നിന്നും എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി അമേരിക്കൻ നേവിയിൽ ചീഫ് എൻജിനീയറായി ജോലിചെയ്യുന്ന ശ്രീമതി. മിനി അനിരുദ്ധൻ ആണ് ആശ്രമത്തിന്റെ പുതിയ ജനറൽ സെക്രട്ടറി. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയും ഡിസൈൻ ഓപ്പറേഷൻസ് ഡയറക്ടറായി ഇപ്പോൾ ജോലി നോക്കുന്ന ശ്രീ. സന്ദീപ് പണിക്കർ ആണ് ട്രഷറർ, അമേരിക്കയിൽ ഐ ടി പ്രൊഫഷണൽ ആയി ജോലി നോക്കുന്ന ശ്രീ. സാജൻ നടരാജനെ ജോയിന്റ് സെക്രട്ടറിയായും തെരെഞ്ഞെടുക്കുകയുണ്ടായി. അരിസോണയിലെ ജി ഡി പി എസ് സെക്രട്ടറിയും ഫാർമസ്യൂട്ടിക്കൽ മേഖലയിൽ പ്രവർത്തിച്ചുവരുന്നതുമായ ശ്രീ. ശ്രീനി പൊന്നച്ചൻ ആണ് പ്രസ്ഥാനത്തിന്റെ ജനറൽ കൺവീനർ.
അശോകൻ വേങ്ങശ്ശേരിൽ, ശിവരാജൻ കേശവൻ, കോമളൻ കുഞ്ഞുപിള്ള, പ്രസന്ന ബാബു, ശിവാനന്ദൻ രാഘവൻ, ശ്രീനിവാസൻ ശ്രീധരൻ, പ്രസാദ് കൃഷ്ണൻ, രാജസിംഹൻ രാജപ്പൻ, സരസ്വതി ധർമ്മരാജൻ, രത്‌നമ്മാ നാഥൻ, കവിത സുനിൽ, ഷാജി പാപ്പൻ, അനൂപ് സുബ്രഹ്മണ്യൻ, അരുൺ വേണുഗോപാൽ എന്നിവരെയും പുതിയ ബോർഡ് അംഗങ്ങളായി തിരഞ്ഞെടുത്തു.

Dr. Sivadasan Madhavan Channar
President

Anil Kumar
GA Vice President

Manoj Kuttappan
FM Vice President

Mini Anirudhan
General Secretary

Sandeep Panicker
Treasurer

Sajan Natarajan
Joint Secretary
Sreeni Ponnechan
General Convener