ജെ.റ്റി ഷൈനിനും മനു സാമിനും പ്രേംനസീർ പുരസ്‌കാരം

തിരുവനന്തപുരം: കേരളത്തിന്റെ തനതു വസ്ത്രമായ കൈത്തറി വസ്ത്രങ്ങളുടെ ഉത്പാദന വിപണന രംഗത്ത് ഒരു നൂറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള തനത് കൈത്തറിയുടെ മാനേജിംഗ് ഡയറക്ടർ ജെ.റ്റി ഷൈൻ ഈ വർഷത്തെ പ്രേംനസീർ ബിസിനസ് എക്‌സലൻസ് അവാർഡിന് അർഹനായി.


പതിനഞ്ച് വർഷത്തിലേറെയായി ഒരു കൂട്ടം യുവാക്കളുടെ ഒത്തൊരുമയിൽ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിരവധി ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതും ഗ്രാമീണ മേഖലയിൽ തീരെ പ്രചാരമില്ലാത്ത ബാഡ്മിന്റൺ ഗയിമിന്റെ സമഗ്ര ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അരുമാനൂർ ദിശയുടെ പ്രസിഡന്റ് എസ്.എ.മനുസാം 2023 ലെ പ്രേംനസീർ കർമ്മ ശ്രേയസ് പുരസ്‌കാരത്തിനും അർഹനായി. നിത്യഹരിത നായകൻ പ്രേം നസീറിന്റെ 34-ാം ചരമ വാഷിക ദിനത്തിൽ പ്രേം നസീർ സുഹൃത് സമിതി പൂജപ്പുര ചിത്തിര തിരുനാൾ ആഡിറ്റോറിയത്തിൽ നടത്തുന്ന പ്രേം നസീർ സ്മൃതി സംഗംമം 2003ൽ വച്ച് പുരസ്‌കാരങ്ങൾ സമർപ്പിക്കും.