ERNAKULAM

പള്ളുരുത്തിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പള്ളുരുത്തി : കൊച്ചി നഗരസഭ പത്തൊമ്പതാം ഡിവിഷനും കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി രക്തബന്ധുവും ഐഎംഎ എറണാകുളം സംയുക്തമായി രക്തദാന ക്യാമ്പ് പള്ളുരുത്തി കച്ചേരിപ്പടി കമ്മ്യൂണിറ്റി ഹാളിൽ നടന്നു.
രക്തദാന ക്യാമ്പ് കൊച്ചി നഗരസഭ വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി എ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.
കൗൺസിലർ പി ആർ രചന അധ്യക്ഷത വഹിച്ചു.
കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സലീം ഷുക്കൂർ, പി എം എസ് സി ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സി ആർ ബിജു സാമൂഹിക പ്രവർത്തകൻ രാജീവ് പള്ളുരുത്തി, എ ഡി എസ് ചെയർപേഴ്‌സൺ രജനി വിനായകൻ എന്നിവർ സംസാരിച്ചു.
കൊച്ചി ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ഷംസു യാക്കൂബ് സ്വാഗതവും അനീഷ് കൊച്ചി നന്ദിയും പറഞ്ഞു.
വി എ സന്തോഷ് , റ്റി ദിലീപ്, ഷെരീഫ് റ്റി എ , പി എസ് സുമയ്യ, നൗഷാദ് പള്ളുരുത്തി, മിസ്‌വർ എന്നിവർ നേതൃത്വം നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *