KERALA PATHANAMTHITTA Second Banner

മാളികപ്പുറത്തെ കതിന അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി മരിച്ചു

പത്തനംതിട്ട : ശബരിമലയിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി ജയകുമാർ മരിച്ചു. 70% പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജയകുമാർ. വൈകിട്ടോടെയാണ് അന്ത്യം. മാളികപ്പുറത്ത് കതിന നിറയ്ക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ജയകുമാറിനൊപ്പം പരിക്കേറ്റ അമൽ (28), രജീഷ് (35) എന്നിവർ ചികിത്സയിൽ തുടരുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *