പല്ലാരിമംഗലം പഞ്ചായത്തിൽ ഗ്രാമസഭകൾ ആരംഭിച്ചു

2023 – 2024 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ ഗ്രാമസഭകൾക്ക് തുടക്കമായി. പടിഞ്ഞാക്കരപ്പടി അങ്കണവാടിയിൽ നടന്ന നാലാംവാർഡ് ഗ്രാമസഭ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആഷിത അൻസാരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എ എ രമണൻ, സിഡിഎസ് മെമ്പർ അമ്മിണി ദാസ് എന്നിവർ പ്രസംഗിച്ചു. ഗ്രാമസഭ കോർഡിനേറ്റർ പി എ മലീഹ സ്വാഗതവും അങ്കണവാടി വർക്കർ എൽബി ജോൺ കൃതജ്ഞതയും പറഞ്ഞു. ആസൂത്രണ സമിതിയും, വർക്കിംഗ് ഗ്രൂപ്പ് യോഗവും പൂർത്തികരിച്ചതിന് ശേഷമാണ് ഗ്രാമസഭകൾ ആരംഭിച്ചത്. ഗ്രാമസഭകൾ പൂർത്തീകരിച്ച് വികസന സെമിനാർ നടത്തി അന്തിമ പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകരത്തിനായി സമർപ്പിക്കും.