പല്ലാരിമംഗലം കൃഷിഭവനിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു

പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2022 – 2023 പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻവഴി നടപ്പില്ലാക്കുന്ന പച്ചക്കറിത്തൈകളുടെ വിതരണം പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക്പഞ്ചായത്ത് മെമ്പർ നിസമോൾ ഇസ്മയിൽ, വാർഡ് മെമ്പർ എ എ രമണൻ, കവളങ്ങാട് സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്, പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് ബോബൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു. കൃഷിഓഫീസർ ഇ എം മനോജ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ എം എ ഷുക്കൂർ കൃതജ്ഞതയും പറഞ്ഞു. ക്യാബേജ്, കോളിഫ്‌ലവർ, തക്കാളി, മുളക് മുതലായവയുടെ തൈകൾ ആണ് വിതരണം നടത്തിയത്.
